വാഷിംഗ്ടൺ: യൂറോപ്യൻ ബിസിനസുകാർ വീണ്ടും ചൈനയിലേക്ക് നിക്ഷേപം വർദ്ധിപ്പിക്കുന്നു. കഴിഞ്ഞ വർഷം കൊവിഡ് -19 മഹാമാരിയിൽനിന്ന് ചൈന അതിവേഗം കരകയറിയിരുന്നു. ഇതിനെത്തുടർന്നാണ് കൂടുതൽ നിക്ഷേപം ആ രാജ്യത്തേക്ക് എത്തുന്നതെന്നാണ് വിവരം. യൂറോപ്യൻ ചേംബർ ഒഫ് കൊമേഴ്സിന്റെ ഒരു സർവേ അനുസരിച്ച് 2021ൽ ചൈനയിൽ പ്രവർത്തനം വിപുലീകരിക്കാൻ ഉദ്ദേശിക്കുന്ന യൂറോപ്യൻ കമ്പനികളുടെ അനുപാതം കഴിഞ്ഞ വർഷത്തെ 51 ശതമാനത്തിൽ നിന്ന് 60 ശതമാനമായാണ് ഉയർന്നത്. ഇത് ചൈനീസ് സമ്പദ് വ്യവസ്ഥയുടെ വേഗത്തിലുള്ള വീണ്ടെടുക്കലിനെയാണ് പ്രതിഫലിപ്പിക്കുന്നത്. കൊവിഡ് കൊടുങ്കാറ്റിനിടയിൽ ചൈനയുടെ വിപണിയുടെ പ്രതിരോധം യൂറോപ്യൻ കമ്പനികൾക്ക് ആവശ്യമായ സുരക്ഷിതത്വം നൽകിയതായും സർവേയിൽ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |