കൊച്ചി: രാജ്യമെങ്ങുമുള്ള ജ്വല്ലറികൾക്ക് ബി.ഐ.എസ് ഹാൾമാർക്കിംഗ് നിർബന്ധിതമാക്കുന്നതിനുള്ള സർക്കാർ തീരുമാനത്തെ സ്വാഗതംചെയ്യുന്നതായി കല്യാൺ ജ്വല്ലേഴ്സ് എക്സിക്യൂട്ടീവ് ഡയറക്ടർ രമേഷ് കല്യാണരാമൻ പറഞ്ഞു. ദീർഘകാലമായി ഇന്ത്യയിൽ ആഭരണവ്യവസായം മുന്നോട്ടുപോയിരുന്ന രീതിക്ക് മാറ്റമുണ്ടാക്കുന്ന നാഴികക്കല്ലാണ് ഈ തീരുമാനം. ഇതിലൂടെ സ്വർണാഭരണങ്ങളുടെ പരിശുദ്ധി ഏകീകരിക്കുന്നതിനും ഈ വ്യവസായരംഗത്തെ കൂടുതൽ ഘടനാപരമായ രീതിയിൽ മുന്നോട്ടു നയിക്കുന്നതിനും സാധിക്കും.
കഴിഞ്ഞ കുറെ വർഷങ്ങളായി ബി.ഐ.എസ് ഹാൾമാർക്കിംഗ് രംഗത്ത് കല്യാൺ ജ്വല്ലേഴ്സ് മുൻപന്തിയിലാണ്. സ്വമേധയാ, എല്ലാ ഷോറൂമുകളിലും 100 ശതമാനം ബി.ഐ.എസ് ഹാൾമാർക്ക് ചെയ്ത സ്വർണാഭരണങ്ങൾ വിൽക്കുന്ന കല്യാൺ ജ്വല്ലേഴ്സ്, ഇത്തരത്തിലുള്ള ഇന്ത്യയിലെ ബ്രാൻഡുകളിൽ മുൻനിരയിലാണ്. വരുംവർഷങ്ങളിലും ഇക്കാര്യങ്ങളിലുള്ള ശ്രദ്ധ തുടരും. രമേഷ് കല്യാണരാമൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |