SignIn
Kerala Kaumudi Online
Friday, 26 April 2024 3.09 PM IST

മലയാളി ഇ കൊമേഴ്സ് സ്റ്റാർട്ടപ്പ് വിപുലീകരണത്തിന്

fg

കൊച്ചി: ആദ്യ ലോക്ക് ഡൗൺ കാലത്ത് ഒരുലക്ഷം രൂപ മൂലധനവുമായി വിർച്വൽ ഓഫിസിൽ പ്രവർത്തനമാരംഭിച്ച് വിപണി പിടിച്ചെടുത്ത മലയാളികളുടെ ഇ കൊമേഴ്‌സ് സ്റ്റാർട്ട്അപ്പായ ഡയഗൺ കാർട്ട് ഡോട്ട്കോം വിപുലീകരണത്തിന്.

വൻകിട ഇ കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകൾ വാഴുന്ന രാജ്യത്ത് ഒരുവർഷം കൊണ്ട് അരലക്ഷത്തിലധികം ഉപഭോക്താക്കളെ ഡയഗൺ കാർട്ടിന് ലഭിച്ചു. 100 ദശലക്ഷം രൂപയുടെ വിറ്റുവരവും നേടി.

കേരളത്തിൽ ആരംഭിക്കുന്ന വിപണനശൃംഖലയുടെ വിപുലീകരണം ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിക്കും. ഇതുവഴി 2000 തൊഴിലവസരങ്ങൾ സൃഷ്ടിക്കും. പ്രതിമാസ വിറ്റുവരവ് 10 കോടി രൂപയിലെത്തിക്കുകയാണ് ലക്ഷ്യമെന്ന് ഡയഗൺകാർട്ട് സി.ഇ.ഒ ജിജി ഫിലിപ്പ് പറഞ്ഞു. ജിജി ഫിലിപ്പ്, അഭിലാഷ് വിജയൻ, ഹബീബ് റഹ്മാൻ എന്നിവർ ചേർന്നാണ് സ്റ്റാർട്ടപ്പ് ആരംഭിച്ചത്.

മൂന്ന് രൂപ മുതൽ വിലയുള്ള മാസ്‌കുകൾ, സാനിറ്റൈസർ തുടങ്ങിയ ഉത്പന്നങ്ങൾ, കൃഷി അനുബന്ധ ഉത്പന്നങ്ങൾ, സ്‌പോർട്‌സ്, ബ്യൂട്ടികെയർ ഉത്പന്നങ്ങൾ, ഉപഭോക്തൃ ഉത്പന്നങ്ങൾ തുടങ്ങിയ വിപണിവിലയേക്കാൾ കുച്ച് വീട്ടുപടിക്കർ എത്തിച്ചാണ് തുടക്കം. വിതരണസമ്പ്രദായം മെച്ചപ്പെടുത്തി ഇ കൊമേഴ്‌സ് സ്റ്റാർട്ടപ്പുകളിൽ മുൻനിരയിൽ എത്തുകയാണ് ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BUSINESS, GIAGUNCART
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.