കൊച്ചി: സംസ്ഥാനത്ത് സ്വർണവില കൂപ്പുകുത്തി. പവന് 560 രൂപയാണ് ഇന്നലെ താഴ്ന്നത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 36,040 രൂപയായി. ഒരു ഗ്രാം സ്വർണത്തിന്റെ വില 4505 ഉം.
36,600 രൂപയിൽ കഴിഞ്ഞ മൂന്നു ദിവസമായി സ്വർണവില മാറ്റമില്ലാതെ തുടരുകയായിരുന്നു.
ഈ മാസം ആദ്യ ആഴ്ചയിൽ 35,640 രേഖപ്പെടുത്തിയ സ്വർണവില പിന്നീട് 36,920 രൂപ വരെ ഉയർന്നിരുന്നു.
ആഗോള വിപണിയിലെ വിലയിടിവാണ് രാജ്യത്തും പ്രതിഫലിച്ചത്. ഡോളർ കരുത്തുനേടിയതും ആഗോള വിപണിയിൽ സ്വർണവിലയെ ബാധിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |