കൊച്ചി: സംസ്ഥാനത്ത് സ്വർണ വിലയിൽ ഇടിവ്. പവന് 200 രൂപ കുറഞ്ഞ് 36,000 രൂപയിലാണ് ഇന്നലെ വ്യാപാരം അവസാനിച്ചത്. 25 രൂപ കുറഞ്ഞ് ഒരു ഗ്രാം സ്വർണത്തിന്റെ വില 4500ൽ എത്തി. മൂന്നു ദിവസം മാറ്റമില്ലാതെ തുടർന്ന സ്വർണ വില ചൊവ്വാഴ്ച പവന് 120 രൂപ വർദ്ധിച്ചിരുന്നു. മാസത്തിന്റെ തുടക്കത്ൽ 35,680 രൂപയായിരുന്നു സ്വർണ വില. 640 രൂപയുടെ വർദ്ധനയാണ് ചൊവ്വാഴ്ച വരെ ഈ മാസം രേഖപ്പെടുത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |