ന്യൂഡൽഹി: രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് വീണ്ടുമുയർന്നു. ഡിസംബറിൽ 7.9 ശതമാനമാണ് തൊഴിലില്ലായ്മ നിരക്കെന്ന് സെന്റർ ഫോർ മോണിറ്ററിംഗ് ഇന്ത്യൻ ഇക്കോണമി പറയുന്നു. നവംബറിൽ 7 ശതമാനമായിരുന്നു തൊഴിലില്ലായ്മ നിരക്ക്. ഓഗസ്റ്റിൽ 8.3 എന്ന ഉയർന്ന നിരക്കിലെത്തിയ ശേഷമുള്ള ഏറ്റവുമുയർന്ന നിരക്കാണ് ഡിസംബറിലേത്. കൊവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോൺ ഭീതി ഇന്ത്യയിലെ സാമ്പത്തിക പ്രവർത്തനങ്ങളെ ബാധിച്ചതാണ് തൊഴിലില്ലായ്മ നിരക്ക് ഉയരാൻ കാരണം. നഗരങ്ങളിൽ തൊഴിലില്ലായ്മ നിരക്ക് നിരക്ക് 9.3 ശതമാനമാണ്. നവംബറിൽ 8.2 ശതമാനമായിരുന്നു. ഗ്രാമങ്ങളിൽ നവംബറിലെ 6.4 ശതമാനത്തിൽ നിന്ന് ഡിസംബറിൽ 7.3 ശതമാനമായി തൊഴിലില്ലായ്മ നിരക്കുയർന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |