മുംബയ്: തകർച്ച നേരിട്ട് ആഗോള ക്രിപ്റ്റോവിപണി. തിങ്കളാഴ്ച 1.31 ട്രില്യണായിരുന്ന ആഗോള ക്രിപ്റ്റോമാർക്കറ്റിന്റെ വിപണി മൂല്യം ബുധനാഴ്ച 1.28 ട്രില്യൺ ഡോളറായി കുറഞ്ഞു. അതേസമയം, ബിറ്റ്കോയിൻ വില വീണ്ടും 30,000 ഡോളറിന് താഴെയായി. ക്രിപ്റ്റോരംഗത്തെ നിക്ഷേപകർക്കുണ്ടായ ഭയമാണ് ക്രിപ്റ്റോവിപണിയിലെ ഇടിവിന് കാരണമായി വിലയിരുത്തപ്പെടുന്നത്.
ബിറ്റ്കോയിൻ വിലയിൽ 1.74 ശതമാനത്തിന്റെ ഇടിവാണ് 24 മണിക്കൂറിനിടെയുണ്ടായത്. കഴിഞ്ഞ ഏഴ് ദിവസങ്ങളിൽ ബിറ്റ്കോയിൻ വിലയിൽ 4.7 ശതമാനമാണ് കുറഞ്ഞത്. എഥേറിയത്തിന്റെ വില 24 മണിക്കൂറിനുള്ളിൽ 1.27 ശതമാനം കുറഞ്ഞ് 2,043 ഡോളറായി. കഴിഞ്ഞ എഴുദിവസങ്ങളിൽ 13.57 ശതമാനത്തിന്റെ ഇടിവാണ് രണ്ടാമത്തെ വലിയ ക്രിപ്റ്റോ അസറ്റായ എഥേറിയം നേരിട്ടത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |