ന്യൂഡൽഹി: ഒക്ടോബർ മുതൽ പൈലറ്റുമാർക്ക് 20 ശതമാനം ശമ്പള വർദ്ധന പ്രഖ്യാപിച്ച് സ്പൈസ് ജെറ്റ് വിമാനക്കമ്പനി. സർക്കാരിന്റെ അടിയന്തര ക്രെഡിറ്റ് ഗ്യാരണ്ടി സ്കീം പ്രകാരമുള്ള തുകയുടെ ആദ്യവിഹിതമായ 125 കോടി രൂപ കഴിഞ്ഞ ആഴ്ച്ച സ്പൈസ് ജെറ്റിന് ലഭിച്ചിരുന്നു.
അടുത്തിടെ കൂടുതലായുള്ള പൈലറ്റുമാർക്ക് മൂന്ന് മാസത്തെ ശമ്പളമില്ലാ അവധി സ്പൈസ് ജെറ്റ് പ്രഖ്യാപിച്ചിരുന്നു. കമ്പനിയുടെ നയങ്ങൾക്കനുസരിച്ചുള്ള തീരുമാനമാണിതെന്നും വിമാനങ്ങളുടെ എണ്ണത്തിന് ആനുപാതികമായി പൈലറ്റുമാരുടെ എണ്ണം ക്രമീകരിക്കുകയെന്ന ലക്ഷ്യത്തോടെയാണ് അവധി നിർദ്ദേശം നൽകിയതെന്നും സ്പൈസ് ജെറ്റ് വൃത്തങ്ങൾ വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |