തിരുവനന്തപുരം: സംസ്ഥാന ജി.എസ്.ടി വകുപ്പിന്റെ 'ലക്കി ബിൽ" മൊബൈൽ ആപ്പിന്റെ ഓണം ബമ്പർ നറുക്കെടുപ്പിലേക്ക് ഈ മാസം 30 വരെ ബില്ലുകൾ സമർപ്പിക്കാം. ഒക്ടോബർ ആദ്യവാരം നടക്കുന്ന നറുക്കെടുപ്പിലെ വിജയിക്ക് 25 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം.
ഓഗസ്റ്റ് 16 മുതൽ ഇതുവരെ 2.75 ലക്ഷം ബില്ലുകൾ അപ്ലോഡ് ചെയ്തിട്ടുണ്ട്. ഒരോ ബില്ലിനും പ്രതിദിന, പ്രതിവാര, പ്രതിമാസ നറുക്കെടുപ്പുകൾക്ക് പുറമെ ബമ്പറുമുണ്ട്. പ്രതിദിന നറുക്കെടുപ്പിലെ വിജയികൾക്ക് കുടുംബശ്രീ നൽകുന്ന 1000 രൂപ വില വരുന്ന ഗിഫ്റ്റ് പായ്ക്കറ്റ് 25 പേർക്കും വനശ്രീ നൽകുന്ന 1000 രൂപ വിലവരുന്ന ഗിഫ്റ്റ് പായ്ക്കറ്റ് 25 പേർക്കും ലഭിക്കും. പ്രതിവാര നറുക്കെടുപ്പിലൂടെ കെ.ടി.ഡി.സി യുടെ 3 പകൽ/ 2 രാത്രി വരുന്ന സൗജന്യ ഫാമിലി താമസസൗകര്യം 25 പേർക്ക് ലഭിക്കും. പ്രതിമാസ നറുക്കെടുപ്പിൽ ഒന്നാംസമ്മാനം 10ലക്ഷം രൂപയും രണ്ടാം സമ്മാനം 2 ലക്ഷം രൂപ വീതം 5പേർക്കും. മൂന്നാംസമ്മാനം 1 ലക്ഷം രൂപ വീതം 5 പേർക്ക്.
പ്രതിവർഷം 5 കോടി രൂപയുടെ സമ്മാനങ്ങളാണ് ഉപയോക്താക്കൾക്ക് ലഭിക്കുക.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |