SignIn
Kerala Kaumudi Online
Friday, 26 April 2024 3.49 PM IST

പോപ്പീസ് ബേബികെയർ 'ഡയപ്പർ' ശ്രേണി പുറത്തിറക്കി

poppees
പ്രമുഖ ബേബി കെയർ ഉത്പന്ന നിർമാതാക്കളായ പോപ്പീസ് ബേബി കെയർ പ്രോഡക്ട്‌സ് പുതിയതായി വിപണിയിൽ ഇറക്കിയ ഡയപ്പറിന്റെ ആദ്യ വില്പന ഇക്ര ഹോസ്പിറ്റൽ ഗ്രൂപ്പ് പ്രസിഡന്റ് സി.പി കുഞ്ഞിമുഹമ്മദിന് നൽകി മാനേജിംഗ് ഡയറക്ടർ ഷാജു തോമസ് നിർവഹിക്കുന്നു. എഫ്.എം.സി.ജി. ഡിവിഷൻ റീജിയണൽ മാനേജർ അബ്ദുൾ അസീസ്, ബിസിനസ് മേധാവി രവി എൻ.മേനോൻ എന്നിവർ സമീപം

കൊച്ചി: പ്രമുഖ ബേബി കെയർ ഉത്പന്ന നിർമാതാക്കളായ പോപ്പീസ് ബേബി കെയർ പ്രോഡക്ട്‌സ് കുട്ടികൾക്കായി 'ഡയപ്പർ' ശ്രേണി കൊച്ചിയിൽ പുറത്തിറക്കി. ലേ മെറിഡിയനിൽ നടന്ന ചടങ്ങിൽ സൂപ്പർ മാർക്കറ്റ് വെൽഫയർ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ജോർഫിൻ പേട്ട ആണ് ഡയപ്പർ സീരീസ് പുറത്തിറക്കിയത്. ആദ്യ വില്പന ഉദ്ഘാടനം ഇക്ര ഹോസ്പിറ്റൽ ഗ്രൂപ്പ് പ്രസിഡന്റ് സി.പി കുഞ്ഞിമുഹമ്മദിന് ഉത്പന്നം നൽകി പോപ്പീസ് ബേബി കെയർ മാനേജിംഗ് ഡയറക്ടർ ഷാജു തോമസ് നിർവഹിച്ചു. ഉദ്ഘാടന ചടങ്ങിൽ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന വൈസ് പ്രസിഡന്റ് പി.സി.ജേക്കബ്, ഇന്ത്യൻ അക്കാദമി ഓഫ് പീഡിയട്രിക്‌സ് കൊച്ചി ചാ്ര്രപർ വൈസ് പ്രസിഡന്റ് ഡോ. ആർ.മഞ്ചു, കേരള െ്രെപവറ്റ് ഹോസ്പിറ്റൽ അസോസി​യേഷൻ പ്രസിഡന്റ് അഡ്വ.ഹുസൈൻ കോയ തങ്ങൾ, ഓൾ കേരള ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് എ.മുജീബ് റഹ്മാൻ, ഫെഡറേഷൻ ഓഫ് സൗത്ത് ഇന്ത്യ ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷൻ പ്രസിഡന്റ് വി. അയ്യപ്പൻ നായർ, പോപ്പീസ് എഫ്.എം.സി.ജി. ഡിവിഷൻ ബിസിനസ് മേധാവി രവി എൻ.മേനോൻ, റീജണൽ മാനേജർ അബ്ദുൾ അസീസ് തുടങ്ങിയവർ സംസാരി​ച്ചു.

മലേഷ്യൻ കമ്പനിയുടെ സാങ്കേതിക സഹകരണത്തോടെ പോപ്പീസ് ഡയപ്പർ നിർമാണ ഫാക്ടറി കൊച്ചിയിൽ സജ്ജമാവുകയാണ്. ഡബിൾ ലീക്കേജ് ബാരിയർ, ട്രിപ്പിൾ ലെയർ സുരക്ഷ എന്നീ പ്രത്യേകതകളുള്ള അഞ്ച് തരം ഡയപ്പർ പേറ്റന്റുകൾ പോപ്പീസിനുണ്ട്. സൗത്ത് ഇന്ത്യയിലെ ആദ്യ ഡയപ്പർ നിർമാണ യൂണിറ്റാണിത്. പേപ്പർ അധിഷ്ഠിതമാണ് പോപ്പിസിന്റെ ഡയപ്പറുകൾ. 2012ൽ ആദ്യ റീട്ടെയിൽ ഔട്ട്‌ലെറ്റ് കൊച്ചിയിൽ പ്രവർത്തനം തുടങ്ങി. ഇപ്പോൾ 50 റീട്ടെയിൽ ഔട്ട്ലെറ്റുകൾ ഉണ്ട്. ഈ സാമ്പത്തിക വർഷാവസാനത്തോടെ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ എമ്പാടുമായി ഔട്ട്‌ലെറ്റുകളുടെ എണ്ണം 100 കടക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BUSINESS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.