തൃശൂർ: ധനലക്ഷ്മി ബാങ്ക്, പ്രമുഖ ഷെയർ ട്രേഡിംഗ് ബ്രോക്കർമാരായ എസ്.എം.സി ഗ്ളോബലുമായി സഹകരിച്ച് ഓൺലൈൻ ഷെയർ ട്രേഡിംഗ് സേവനത്തിന് തുടക്കമിട്ടു. ഇതുപ്രകാരം ഉപഭോക്താക്കൾക്ക് സേവിംഗ്സ് അക്കൗണ്ടിനൊപ്പം ഡിമാറ്റ്, ട്രേഡിംഗ് അക്കൗണ്ടുകളും ലഭ്യമാകും. ഷെയർ ട്രേഡിംഗ് സംബന്ധമായ എല്ലാ ആവശ്യങ്ങളും സുഗമമായി സാദ്ധ്യമാകുകയും ചെയ്യും. ബാങ്കിംഗ് ഇടപാടുകൾക്ക് പുറമേ, അധികവരുമാനം ലഭ്യമാക്കുന്ന ഓൺലൈൻ ട്രേഡിംഗിലേക്കും ഉപഭോക്താക്കൾക്ക് കടക്കാമെന്നതാണ് സവിശേഷത.
93 വർഷത്തെ പാരമ്പര്യവുമായി, തൃശൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്വകാര്യ ബാങ്കായ ധനലക്ഷ്മി ബാങ്കിന് ദക്ഷിണേന്ത്യയ്ക്ക് പുറമേ മഹാരാഷ്ട്ര, ഗുജറാത്ത്, ഡൽഹി, ബംഗാൾ, മദ്ധ്യപ്രദേശ്, പഞ്ചാബ്, ഉത്തർപ്രദേശ്, രാജസ്ഥാൻ, ചണ്ഡീഗഢ്, ഹരിയാന എന്നിവിടങ്ങളിലായി 245 ശാഖകളും 257 എ.ടി.എമ്മുകളുമുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |