SignIn
Kerala Kaumudi Online
Friday, 26 April 2024 8.40 PM IST

കൊവിഡ് പോരാട്ടത്തിന് കരുത്തേകി ഐ.സി.എൽ

icl

കൊച്ചി: ഇരിങ്ങാലക്കുട നഗരസഭയുടെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് പിന്തുണയുമായി ധനകാര്യ സ്ഥാപനമായ ഐ.സി.എൽ ഫിൻകോർപ്പ് 24 മണിക്കൂറും പ്രവർത്തിക്കുന്നതും ഓക്‌സിജൻ സൗകര്യവുമുള്ള രണ്ട് ആംബുലൻസുകൾ നൽകി. കമ്പനിയുടെ സി.എസ്.ആർ ഫണ്ടിൽ നിന്ന് എട്ടുലക്ഷത്തോളം രൂപ ചെലവഴിച്ച് ഒരുക്കിയ ആംബുലൻസുകളിലെ ആദ്യ വാഹനം നഗരസഭാ ഓഫീസിൽ നടന്ന ചടങ്ങിൽ ചെയർപേഴ്‌സൺ സോണിയ ഗിരിക്ക് ഐ.സി.എൽ ഫിൻകോർപ്പ് ചെയർമാൻ കെ.ജി. അനിൽകുമാർ കൈമാറി.

വൈസ് ചെയർമാൻ പി.ടി. ജോർജ്, സെക്രട്ടറി മുഹമ്മദ് അനസ് തുടങ്ങിയവർ സംബന്ധിച്ചു. സർക്കാർ നിശ്‌ചയിച്ച നിരക്കിലും കുറവോടെ ആർ.ടി-പി.സി.ആർ ടെസ്‌റ്റ് നഗരസഭയുമായി സഹകരിച്ച് ഐ.സി.എൽ മെഡിലാബിൽ നടത്താൻ തയ്യാറാണെന്നും ഐ.സി.എൽ ഗ്രൂപ്പ് അറിയിച്ചിട്ടുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BUSINESS, ICL FINCORP
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.