SignIn
Kerala Kaumudi Online
Friday, 26 April 2024 2.03 PM IST

ഐ.എം.എഫ്: കൃഷ്‌ണ ശ്രീനിവാസൻ ഏഷ്യ-പസഫിക് മേധാവി

imf

വാഷിംഗ്‌ടൺ: ഇന്ത്യൻ സാമ്പത്തിക വിദഗ്ദ്ധൻ കൃഷ്‌ണ ശ്രീനിവാസനെ ഐ.എം.എഫിന്റെ ഏഷ്യ-പസഫിക് ഡിപ്പാർട്ട്‌മെന്റ് (എ.പി.ഡി) മേധാവിയായി മാനേജിംഗ് ഡയറക്‌ടർ ക്രിസ്‌റ്റലീന ജോർജിയേവ പ്രഖ്യാപിച്ചു. ജൂൺ 22ന് അദ്ദേഹം സ്ഥാനമേൽക്കും. ചാങ്യോംഗ് റീ വിരമിച്ച ഒഴിവിലാണ് കൃഷ്‌ണയുടെ നിയമനം.

ധനകാര്യരംഗത്ത് 27 വർഷത്തെ പരിചയസമ്പത്തുള്ള കൃഷ്‌ണ ഐ.എം.എഫിൽ സുപ്രധാനവും നൂതനവുമായ ഒട്ടേറെ ഗവേഷണങ്ങൾക്ക് ചുക്കാൻ പിടിച്ചിട്ടുണ്ടെന്ന് ജോർജിയേവ പറഞ്ഞു. നിലവിൽ ചൈന, കൊറിയ, പസഫിക്കിലെ ചെറു രാജ്യങ്ങളായ ഫിജി, വന്വാട്ടു തുടങ്ങിയവ ഉൾപ്പെടുന്ന എ.പി.ഡിയുടെ ഡെപ്യൂട്ടി ഡയറക്‌ടറാണ് കൃഷ്‌ണ.

ഇന്ത്യാന യൂണിവേഴ്‌സിറ്റിയിൽ നിന്ന് എക്കണോമിക്‌സിൽ ഓണററി പിഎച്ച്.ഡിയും ഡൽഹി സ്കൂൾ ഒഫ് എക്കണോമിക്‌സിൽ നിന്ന് ബിരുദാനന്തര ബിരുദവും ഡൽഹി യൂണിവേഴ്സിറ്റിയിൽ നിന്ന് എക്കണോമിക്‌സിൽ ഓണററി ബിരുദവും നേടിയിട്ടുള്ള കൃഷ്‌ണ ഇന്ത്യാന യൂണിവേഴ്‌സിറ്റിയിൽ അസിസ്‌റ്റന്റ് പ്രൊഫസറായും വേൾഡ് ബാങ്കിൽ കൺസൾട്ടന്റായും പ്രവർത്തിച്ചശേഷമാണ് ഐ.എം.എഫിലെത്തിയത്.

മലയാളിയും പ്രമുഖ സാമ്പത്തിക വിദഗ്ദ്ധയുമായ ഗീത ഗോപിനാഥ് ഐ.എം.എഫിലെ ഫസ്‌റ്റ് ഡെപ്യൂട്ടി മാനേജിംഗ് ഡയറക്‌ടറായി ഇക്കഴിഞ്ഞ ജനുവരിയിൽ ചുമതലയേറ്റിരുന്നു. ഐ.എം.എഫിലെ രണ്ടാമത്തെ ഉയർന്ന പദവിയാണിത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BUSINESS, IMF, ASIA PACEFIC
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.