കൊച്ചി: മലപ്പുറം ആസ്ഥാനമായ കേരള ഗ്രാമീൺ ബാങ്ക് 2021-22 സാമ്പത്തികവർഷം 124.14 കോടി രൂപ ലാഭം രേഖപ്പെടുത്തി. മുൻവർഷം ലാഭം 33.43 കോടി രൂപയായിരുന്നു. പ്രവർത്തനലാഭം 195.66 കോടി രൂപയിൽ നിന്ന് 412.16 കോടി രൂപയിലെത്തി. അറ്റ പലിശ വരുമാനം 23 ശതമാനവും പലശയിതര വരുമാനം 27 ശതമാനവും ഉയർന്നു.
മൊത്തം വരുമാനം 2,241 കോടി രൂപയിൽ നിന്ന് 2,248 കോടി രൂപയായി മെച്ചപ്പെട്ടു. മൊത്തം ബിസിനസ് 6.50 ശതമാനം വർദ്ധിച്ച് 41,113 കോടി രൂപയായി. നിക്ഷേപം 8.4 ശതമാനവും വായ്പകൾ 4.5 ശതമാനവും ഉയർന്നു. 634 ശാഖകളാണ് ബാങ്കിനുള്ളത്; മൊത്തം ഇടപാടുകാർ 92.34 ലക്ഷം. മൊത്തം ഇടപാടിന്റെ 87 ശതമാനവും ഡിജിറ്റലാണ്.
നിഷ്ക്രിയ ആസ്തി 0%
കേരള ഗ്രാമീൺ ബാങ്കിന്റെ നിഷ്ക്രിയ ആസ്തിനിലവാരം ബാങ്കിംഗ് രംഗത്തെ ഏറ്റവും മികച്ച നിലയിലാണുള്ളത്. 3.08 ശതമാനമാണ് മൊത്തം നിഷ്ക്രിയ ആസ്തി. അറ്റ നിഷ്ക്രിയ ആസ്തി പൂജ്യം ശതമാനം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |