അജ്മാൻ: ലുലു ഗ്രൂപ്പിന്റെ 212-ാം ഹൈപ്പർമാർക്കറ്റ് അജ്മാനിൽ, അജ്മാൻ ഭരണാധികാരിയുടെ പ്രതിനിധി ഷെയ്ഖ് അഹമ്മദ് ബിൻ ഹുമൈദ് അൽ നുഐമി ഉദ്ഘാടനം ചെയ്തു. ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി സന്നിഹിതനായിരുന്നു. ഹെലികോപ്ടർ അപകടത്തിന് ശേഷം യൂസഫലി നേരിട്ട് പങ്കെടുക്കുന്ന ആദ്യ ചടങ്ങാണിത്.
രണ്ടുനിലകളിലായി 70,000 ചതുരശ്ര അടിയിലാണ് ഹൈപ്പർമാർക്കറ്റ്. അജ്മാനിൽ ലുലുവിന്റെ മൂന്നാം ഹൈപ്പർമാർക്കറ്റാണിത്. ഗ്രോസറി, ഫ്രഷ് ഉത്പന്നങ്ങൾ, ഹോട്ട് ഫുഡ്, ഫാഷൻ, ലൈഫ്സ്റ്റൈൽ ഉത്പന്നങ്ങൾ തുടങ്ങിയവ ഹൈപ്പർമാർക്കറ്റിലുണ്ട്. കൂടുതൽ ഔട്ട്ലെറ്റുകളുമായി ലുലു ഗ്രൂപ്പ് മുന്നോട്ടുപോകുമെന്നും വിവിധസ്ഥലങ്ങളിൽ വൈവിദ്ധ്യനിക്ഷേപം തുടരുമെന്നും എം.എ. യൂസഫലി പറഞ്ഞു. വിപുലമായ കാർ പാർക്കിംഗ് സൗകര്യം ഹൈപ്പർമാർക്കറ്റിന്റെ പ്രത്യേകതയാണ്.
യൂസഫലി റീട്ടെയിൽ ഐക്കൺ ലെജൻഡ്
ദുബായിൽ കഴിഞ്ഞദിവസം നടന്ന റീട്ടെയിൽ മീ അവാർഡിൽ റീട്ടെയിൽ ഐക്കൺ ലെജൻഡ് ആയി എം.എ. യൂസഫലിയും റീട്ടെയിൽ ഐക്കൺ ആയി എക്സിക്യൂട്ടീവ് ഡയറക്ടർ എം.എ. അഷ്റഫ് അലിയും പുരസ്കാരം നേടിയിരുന്നു. ഡിലോയിറ്റിന്റെ 2021 റിപ്പോർട്ടിൽ മിഡിൽ ഈസ്റ്റിൽ നിന്ന് ഇടംപിടിച്ച ഏക റീട്ടെയിൽ നെറ്റ്വർക്കാണ് ലുലു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |