SignIn
Kerala Kaumudi Online
Sunday, 05 May 2024 5.34 AM IST

'മേക്ക് വേ ഫോർ ദി ബ്രൈഡ്" വീഡിയോ ഗാനവുമായി മലബാർ ഗോൾഡ്

malabar

കോഴിക്കോട്: വിവാഹാഘോഷങ്ങളെ സംഗീതവുമായി സമന്വയിപ്പിച്ച് പ്രമുഖ ജുവലറി ഗ്രൂപ്പായ മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്‌സിന്റെ 'ബ്രൈഡ്‌സ് ഒഫ് ഇന്ത്യ കാമ്പയിൻ" ഒമ്പതാം എഡിഷന് തുടക്കമായി. 48 മണിക്കൂറിനകം തന്നെ 20 ലക്ഷത്തിലേറെപ്പേരുടെ മനം കവർന്ന 'മേക്ക് വേ ഫോർ ദി ബ്രൈഡ്" വീഡിയോ ഗാനമാണ് ഇക്കുറി കാമ്പയിന്റെ പ്രത്യേകത. ആധുനിക ഇന്ത്യൻ വധുവിന്റെ ആഘോഷപൂർവമായ വരവാണ് ഗാനത്തിൽ ചിത്രീകരിച്ചിട്ടുള്ളത്.

വൈവിദ്ധ്യമാർന്ന വിവാഹാഘോഷങ്ങളിൽ വധുക്കൾക്കൊപ്പം ബ്രാൻഡ് അംബാസഡർമാരായ അനിൽ കപൂറും കരീന കപൂറും പങ്കെടുക്കുന്നുണ്ട്. പ്രമുഖ ക്രിയേറ്റീവ് ഏജൻസിയായ ഡെൻസു ഇന്ത്യയാണ് വെഡിംഗ് ആന്തത്തിന്റെ ആശയം തയ്യാറാക്കിയത്. മൂന്നു മിനുട്ടുനീളുന്ന ഗാനത്തിന്റെ സംവിധാനം നിർവഹിച്ചത് കുക്കി ഗുലാത്തിയാണ്. അഭിഷേക് ബച്ചൻ നായകനായ 'ദി ബിഗ്ബുൾ" സിനിമയുടെ സംവിധാനത്തിലൂടെ ശ്രദ്ധേയനാണ് ഗുലാത്തി.

തിരക്കഥാകൃത്ത് ജൂഹി ചുതർവേദിയാണ് ഗാനരചയിതാവ്. 'ലൗ ആജ് കൽ" സിനിമയുടെ ഛായാഗ്രാഹകൻ അമിത് റോയ്, 'പികു" സിനിമയുടെ സംഗീതസംവിധായകൻ അനുപം റോയ് എന്നിവരും പിന്നണിയിൽ പ്രവർത്തിച്ചിട്ടുണ്ട്. ടിവി ചാനലുകൾ, ഒ.ടി.ടി., മറ്റ് ഡിജിറ്റൽ പ്ളാറ്റ്‌ഫോമുകൾ എന്നിവവഴിയാണ് വീഡിയോ ഗാനം സംപ്രേഷണം ചെയ്യുന്നത്. അച്ചടിമാദ്ധ്യമങ്ങൾ വഴിയും വിവരങ്ങൾ പങ്കുവയ്ക്കും.

രാജ്യത്തെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 13 വധുക്കൾ രണ്ട് വ്യത്യസ്‌ത രൂപഭാവങ്ങളുമായി ബ്രൈഡ്‌സ് ഒഫ് ഇന്ത്യ കാമ്പയിനിൽ പങ്കെടുക്കുന്നുണ്ട്. കേരളം, കർണാടക, തമിഴ്നാട്, ആന്ധ്രാപ്രദേശ്, തെലങ്കാന, പഞ്ചാബ്, ബംഗാൾ എന്നിവിടങ്ങളിൽ നിന്നുള്ള വധുക്കളുടെ അനുഭൂതികളാണ് വീഡിയോയിൽ ചിത്രീകരിച്ചിട്ടുള്ളത്. പുതിയകാലത്തെ വധുക്കളോടും അവരുടെ വ്യക്തിത്വത്തോടുമുള്ള ആദരമാണ് കാമ്പയിനിലൂടെ പ്രകടിപ്പിക്കുന്നതെന്ന് മലബാർ ഗ്രൂപ്പ് ചെയർമാൻ എം.പി. അഹമ്മദ് പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BUSINESS, MALABAR GOLD, BRIDES OF INDIA
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.