SignIn
Kerala Kaumudi Online
Friday, 26 April 2024 5.58 PM IST

മലബാർ ഗോൾഡിന്റെ പുതിയ ഷോറൂം ചന്ദ്രശേഖർപൂരിൽ

malabar

 ഒഡീഷയിലെ മൂന്നാംഷോറൂം

കോഴിക്കോട്: ലോകത്തെ ഏറ്റവും വലിയ ജുവലറി ഗ്രൂപ്പുകളിലൊന്നായ മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്‌സിന്റെ ഒഡീഷയിലെ മൂന്നാം ഷോറൂം ഭുവനേശ്വറിലെ ചന്ദ്രശേഖർപൂരിൽ തുറന്നു. ആഗോള വികസനപദ്ധതിയുടെ ഭാഗമായി ആരംഭിച്ച പുതിയ ഷോറൂമിന്റെ ഉദ്ഘാടനം മലബാർ ഗ്രൂപ്പ് ചെയർമാൻ എം.പി.അഹമ്മദ് വിർച്വൽ പ്ളാറ്റ്‌ഫോമിൽ നിർവഹിച്ചു. ചടങ്ങിൽ മുഖ്യാതിഥിയായ ചലച്ചിത്രതാരം സബ്യസാചി മിശ്ര ഷോറൂം ഉപഭോക്താക്കൾക്കായി തുറന്നുകൊടുത്തു.

എം.എൽ.എമാരായ സുശാന്ത് റൗട്ട്, അനന്ത് നാരായൺ ജന, ഭുവനേശ്വർ മേയർ സുലോചന ദാസ്, മുനിസിപ്പൽ കോർപ്പറേഷൻ അംഗം പ്രീതി നന്ദ് റൗട്ടറി, മലബാർ ഗ്രൂപ്പ് വൈസ് ചെയർമാൻ കെ.പി.അബ്ദുൽസലാം, മലബാർ ഗോൾഡ് ഇന്ത്യ ഓപ്പറേഷൻസ് മാനേജിംഗ് ഡയറക്‌ടർ ഒ.അഷർ, റീട്ടെയിൽ ഓപ്പറേഷൻസ് ഹെഡ് പി.കെ.സിറാജ് തുടങ്ങിയവർ സംബന്ധിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BUSINESS, MALABAR GOLD, GOLD
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.