SignIn
Kerala Kaumudi Online
Friday, 27 September 2024 4.06 AM IST

മലബാർ ഗ്രൂപ്പിന്റെ ഹംഗർ ഫ്രീ വേൾഡ് പദ്ധതിക്ക് കേരളത്തിലും തുടക്കം

Increase Font Size Decrease Font Size Print Page
malabar-gold
ഫോട്ടോ ക്യാപ്ഷൻ- മലബാർ ഗ്രൂപ്പ് കേരളത്തിൽ നടപ്പിലാക്കുന്ന 'ഹംഗർ ഫ്രീ വേൾഡ്' പദ്ധതിയുടെ ഉദ്ഘാടനവും ഭക്ഷണ വിതരണ വാഹനത്തിന്റെ ഫ്‌ളാഗ് ഓഫും കുറ്റിക്കാട്ടൂരിലെ മൊണ്ടാന എസ്റ്റേറ്റിലെ മലബാർ ഗ്രൂപ്പിന്റെ ആസ്ഥാന മന്ദിരത്തിൽ കോഴിക്കോട് കോർപ്പറേഷൻ മേയർ ഡോ. ബീനാ ഫിലിപ്പ് നിർവഹിക്കുന്നു

കോഴിക്കോട് : വിശക്കുന്നവർക്ക് ഒരു നേരത്തെ ഭക്ഷണം എത്തിക്കുകയെന്ന ലക്ഷ്യത്തോടെ മലബാർ ഗ്രൂപ്പ് ഇന്ത്യയിലെ വിവിധ പ്രദേശങ്ങളിൽ നടപ്പാക്കി വരുന്ന 'ഹംഗർ ഫ്രീ വേൾഡ്' പദ്ധതിക്ക് കേരളത്തിലും തുടക്കമായി. തണൽ സന്നദ്ധ സംഘടനയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. ഇന്ത്യയിൽ ദിനംപ്രതി 30,000 ആളുകൾക്ക് ആദ്യഘട്ടത്തിൽ ഹംഗർ ഫ്രീ വേൾഡ് പദ്ധതിയിലൂടെ ഭക്ഷണം നൽകും. ഇതിന് വേണ്ടി വിവിധ സംസ്ഥാനങ്ങളിലായി 24 ഭക്ഷണ വിതരണ കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നുണ്ട്.

ഇന്ത്യയ്ക്ക് പുറത്ത് ആഫ്രിക്കൻ രാജ്യങ്ങളായ സാംബിയയിലും ടാൻസാനിയയിലും പദ്ധതി നടപ്പാക്കുന്നുണ്ട്.

കേരളത്തിലെ പദ്ധതിയുടെ ഉദ്ഘാടനവും ഭക്ഷണ വിതരണ വാഹനത്തിന്റെ ഫ്‌ളാഗ് ഓഫും കുറ്റിക്കാട്ടൂരിലെ മൊണ്ടാന എസ്റ്റേറ്റിലെ മലബാർ ഗ്രൂപ്പിന്റെ ആസ്ഥാന മന്ദിരത്തിൽ കോഴിക്കോട് കോർപ്പറേഷൻ മേയർ ഡോ. ബീനാ ഫിലിപ്പ് നിർവഹിച്ചു. മലബാർ ഗ്രൂപ്പ് ചെയർമാൻ എം.പി.അഹമ്മദ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്‌സ് ഇന്ത്യ ഓപ്പറേഷൻസ് മാനേജിംഗ് ഡയറക്ടർ ഒ.അഷർ പദ്ധതിയെക്കുറിച്ച് വിശദീകരിച്ചു. പെരുവയൽ പഞ്ചായത്ത് പ്രസിഡന്റ് എം.കെ.സുഹറാബി, കോഴിക്കോട് പോലീസ് ഡെപ്യൂട്ടി കമ്മീഷണർ കെ.ഇ.ബൈജു, കോഴിക്കോട് സ്‌പെഷ്യൽ ബ്രാഞ്ച് അസിസ്റ്റന്റ് കമ്മീഷണർ എ. ഉമേഷ്, കോഴിക്കോട് കോർപ്പറേഷൻ കൗൺസിലർമാരായ എസ്.കെ.അബൂബക്കർ, പി.കെ. നാസർ, പെരുവയൽ പഞ്ചായത്ത് അംഗം എം.പി സലീം, മലബാർ ഗ്രൂപ്പ് എക്‌സിക്യൂട്ടീവ് ഡയറക്ടർ എ.കെ.നിഷാദ്, ഇഖ്‌റ ഹോസ്പിറ്റൽ എക്‌സിക്യൂട്ടീവ് ഡയറക്ടർ ഡോ.പി.സി.അൻവർ തുടങ്ങിയവർ പ്രസംഗിച്ചു. തണൽ ചെയർമാനും ജെ.ഡി.ടി പ്രസിഡന്റുമായ ഡോ.വി. ഇദിരീസ് സ്വാഗതവും മലബാർ ഗ്രൂപ്പ് എക്‌സിക്യൂട്ടീവ് ഡയറക്ടർ കെ.പി.വീരാൻകുട്ടി നന്ദിയും പറഞ്ഞു.


വിശക്കുന്നവർക്ക് ഒരു നേരത്തെ ഭക്ഷണം നൽകുകയെന്നത് ഏറ്റവും വലിയ പുണ്യകർമ്മമായാണ് മലബാർ ഗ്രൂപ്പ് കാണുന്നത്. സാമൂഹ്യ ക്ഷേമം ലക്ഷ്യമാക്കി പാർപ്പിടം, ആരോഗ്യം, വിദ്യാഭ്യാസം, സ്ത്രീ ശാക്തീകരണം തുടങ്ങിയ മേഖലകളിൽ നിർധനർക്കായി വിവിധ പദ്ധതികൾ മലബാർ ഗ്രൂപ്പ് നടപ്പാക്കി വരുന്നുണ്ട്.

- എം.പി.അഹമ്മദ്

ചെയർമാൻ,​ മലബാർ ഗ്രൂപ്പ്

2030ഓടെ ലോകം പട്ടിണി രഹിതമാക്കുകയെന്ന ലക്ഷ്യത്തോടെ ഐക്യരാഷ്ട്രസഭ ആവിഷ്‌കരിച്ച സുസ്ഥിര വികസന ലക്ഷ്യം 2 നെ പിന്തുണച്ചുകൊണ്ടാണ് ഇത്തരമൊരു പദ്ധതിക്ക് മലബാർ ഗ്രൂപ്പ് രൂപം നൽകിയിട്ടുള്ളത്. ഇതിനകം 200 കോടിയിലധികം രൂപ ഇത്തരം പ്രവർത്തനങ്ങൾക്കായി മലബാർ ഗ്രൂപ്പ് ചെലവഴിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: BUSINESS
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.