തിരുവനന്തപുരം: സംസ്ഥാനത്തെ തുറമുഖങ്ങളിലെ നിക്ഷേപ സാദ്ധ്യതകൾ പരിചയപ്പെടുത്താനായി കേരള മാരിടൈം ബോർഡ് ക്യൂബ്സ് ഇന്റർനാഷണൽ ഗ്രൂപ്പുമായി സഹകരിച്ച് ദുബായ് ഗ്രാൻഡ് മെർക്കുറി ഹോട്ടലിൽ സംഘടിപ്പിച്ച ബിസിനസ് കോൺക്ലേവ് മന്ത്രി അഹമ്മദ് ദേവർകോവിൽ ഉദ്ഘാടനം ചെയ്തു.
മുൻ യു.എ.ഇ മന്ത്രി ഡോ.മുഹമ്മദ് സഈദ് അൽ-ഖിന്തി വിശിഷ്ടാതിഥിയായിരുന്നു. വിഴിഞ്ഞം ഇന്റർനാഷണൽ സീപോർട്ട് മാനേജിംഗ് ഡയറക്ടർ കെ.ഗോപാലകൃഷ്ണൻ, കേരള മാരിടൈം ബോർഡ് ചെയർമാൻ എൻ.എസ്.പിള്ള, സി.ഇ.ഒ സലീംകുമാർ, മെമ്പർ കാസിം ഇരിക്കൂർ, സി.പി.അൻവർ സാദത്ത്, യു.ടി.എം.ഷമീർ എന്നിവർ സംബന്ധിച്ചു. യു.എ.ഇയിലെ വിവിധ സംരംഭകർ നിക്ഷേപസന്നദ്ധത അറിയിച്ചു. കമ്പനികളുമായുള്ള തുടർചർച്ചകൾ വരുംദിവസങ്ങളിൽ നടക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |