SignIn
Kerala Kaumudi Online
Friday, 26 April 2024 3.13 PM IST

പതഞ്ജലി യൂണിവേഴ്‌സിറ്റിയിൽ ജൈവകൃഷി അവബോധ പരിപാടി

patanjali

ഹരിദ്വാർ: പതഞ്ജലി യൂണിവേഴ്‌സിറ്റിയിൽ കർഷകർക്കായി റീജിയണൽ സെന്റർ ഒഫ് ഓർഗാനിക് ആൻഡ് നാച്ചുറൽ ഫാമിംഗ്, കാർഷിക മന്ത്രാലയത്തിലെ നാഷണൽ സെന്റർ ഫോർ ഓർഗാനിക് ആൻഡ് നാച്ചുറൽ ഫാമിംഗ് എന്നിവയുടെ സഹകരണത്തോടെ ഹരിദ്വാറിലെ പതഞ്ജലി ഓർഗാനിക് റിസർച്ച് ഇൻസ്‌റ്റിറ്റ്യൂട്ട് കർഷകർക്കായി ഏകദിന ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു.

സ്വന്തം ആവശ്യത്തിനുൾപ്പെടെ കർഷകർ ജൈവ, പ്രകൃതിസൗഹൃദകൃഷി നടപ്പാക്കണമെന്നും ഇത് കുടുംബത്തിന്റെ ആരോഗ്യച്ചെലവുകൾ കുറയ്ക്കുമെന്നും പരിപാടിയിൽ ആചാര്യ ബാലകൃഷ്‌ണ പറഞ്ഞു. ഹരിത് ക്രാന്തി, അന്നദാതാ ആപ്പ് തുടങ്ങിയവയിലൂടെ പതഞ്ജലി കർഷകരുടെ ഉന്നമനത്തിനായി കൈക്കൊള്ളുന്ന ഡിജിറ്റൽ പദ്ധതികളെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചു.

നാഷണൽ സെന്റർ ഫോർ ഓർഗാനിക് ആൻഡ് നാച്ചുറൽ ഫാമിംഗ് ഡയറക്‌ടർ ഡോ. ഗണേഷ് ശർമ്മ, ഉത്തരാഖണ്ഡ് കൃഷിവകുപ്പ് ജോയിന്റ് ഡയറക്‌ടർ എ.കെ.ഉപാദ്ധ്യായ്, പ്രഖണ്ഡ് ബയോ എനർജി ഹിതേഷ് ചൗധരി തുടങ്ങിയവർ സംസാരിച്ചു. സോയിൽ ടെസ്‌റ്റിംഗ് കിറ്റ്, പതഞ്ജലി സമൃദ്ധി കാർഡ് തുടങ്ങിയവയുടെ ഉൾപ്പെടെ പ്രദർശനവുമായി നിരവധി സ്‌റ്റാളുകളും പരിപാടിയിലുണ്ടായിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BUSINESS, PATANJALI, AYURVEDA
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.