മുംബയ്: റിപ്പോ നിരക്കിൽ ഇത്തവണ മാറ്റം വരുത്താതെ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ). നിരക്ക് 5.50 ശതമാനത്തിൽ നിലനിർത്തി. ഇതോടെ ബാങ്ക് പലിശ നിരക്കിൽ ഇനി കുറവുണ്ടാകാനുള്ള സാദ്ധ്യത അടഞ്ഞു. ഭവന, വാഹന, പേഴ്സണൽ ലോൺ ഇടപാടുകാരുടെ ഇഎംഐ കുറയുമെന്ന പ്രതീക്ഷയും മങ്ങി. ഫെബ്രുവരിയിലും ഏപ്രിലിലും ജൂണിലുമായി റിപ്പോ നിരക്ക് ഒരു ശതമാനം കുറച്ചിരുന്നു.
ഓഗസ്റ്റിൽ നടക്കുന്ന യോഗത്തിൽ റിപ്പോ നിരക്ക് കുറയ്ക്കുമെന്നായിരുന്നു പ്രതീക്ഷ. എന്നാൽ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ താരിഫ് നയങ്ങൾ പ്രശ്നങ്ങൾ കൂടുതൽ വഷളാക്കുകയായിരുന്നു. പണപ്പെരുപ്പം കുറയുന്ന സാഹചര്യാണ് വിപണിയിലുള്ളതെന്ന് ആർബിഐ ഗവർണർ സഞ്ജയ് മൽഹോത്ര വാർത്താസമ്മേളനത്തിൽ പറഞ്ഞു. യുഎസ് ഇന്ത്യയ്ക്ക് മേൽ കൂടുതൽ തീരുവ ചുമത്തിയത് കയറ്റുമതിയെ ബാധിച്ചേക്കാമെന്ന ആശങ്ക നിലനിൽക്കുന്നുണ്ട്. പണനയം സംബന്ധിച്ച് റിസർവ് ബാങ്കിന്റെ നിലപാട് ന്യൂട്രൽ ആയി നിലനിർത്താനും എംപിസി ഐകകണ്‌ഠ്യേന തീരുമാനിച്ചെന്നും അദ്ദേഹം വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |