SignIn
Kerala Kaumudi Online
Thursday, 19 February 2026 4.24 AM IST

സച്ചിന്റെ റെക്കാഡ് ഭേദിച്ച് കൊഹ്‌ലി, 52-ാം സെഞ്ച്വറി നേട്ടം 102 പന്തിൽ, സിക്സർ റെക്കാഡ് നേട്ടവുമായി രോഹിത്തും

Increase Font Size Decrease Font Size Print Page

virat-kohli

റാഞ്ചി: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഒന്നാം ഏകദിനത്തിൽ വിരാട് കൊഹ്‌ലിക്ക് തകർപ്പൻ സെഞ്ച്വറി. ഇതോടെ ക്രിക്കറ്റിന്റെ ഏതെങ്കിലുമൊരു ഫോർമാറ്റിൽ കൂടുതൽ സെഞ്ച്വറി (52) നേടുന്ന താരമായി വിരാട് മാറി. ടെസ്റ്റ് ക്രിക്കറ്റിൽ സച്ചിന്റെ (51) റെക്കാഡ് ഭേദിച്ചാണ് വിരാടിന്റെ നേട്ടം. 102 പന്തിലാണ് വിരാട് തന്റെ 52-ാം സെഞ്ച്വറി കുറിച്ചത്. അതേസമയം സിക്സർ റെക്കാഡ് നേട്ടവുമായി രോഹിത് ശർമ്മയും കളിയിൽ അർദ്ധ സെഞ്ച്വറി നേടിയിരുന്നു.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ ഇന്ത്യ കൂറ്റൻ സ്കോറിലേക്കാണ് കുതിക്കുന്നത്. അർദ്ധ സെഞ്ച്വറി നേടിയ ശേഷമാണ് രോഹിത് ശർമ്മ (57) കൂടാരം കയറിയത്. ഏകദിന മത്സരത്തിൽ ഏറ്റവും കൂടുതൽ സിക്സറുകൾ (352) നേടിയ താരമെന്ന റെക്കാഡും ഹിറ്റ്മാനും സ്വന്തമായത്. 11 ഫോറും ഏഴ് സിക്സറുകളും പായിച്ചാണ് വിരാട് സെഞ്ച്വറി തികച്ചത്. സെഞ്ച്വറി തികച്ചു. രോഹിത്തും വിരാടും ഒരുമിച്ച് നൂറ് റൺസിന്റെ കൂട്ടുകെട്ടാണ് പടുത്തുയർത്തിയത്. കൊഹ്ലി അനായാസം ബൗണ്ടറികൾ നേടുന്ന കാഴ്ചയാണ് റാഞ്ചിയിൽ കാണുന്നത്. രോഹിത്തിനൊപ്പം ഓപ്പണിംഗിന് ഇറങ്ങിയ യശസ്വി ജയ്സ്വാൾ (18) നാൻഡ്രെ ബർഗറിന്റെ പന്തിലാണ് പുറത്തായത്.

rohit-sharma

മത്സരത്തിലെ ആദ്യ പന്ത് തന്നെ ജയ്സ്വാൾ ബൗണ്ടറിയിലേക്ക് പായിച്ചിരുന്നു. അതിനു ശേഷം ടീം സ്കോർ നൂറ്റമ്പത് കടന്നതിനു ശേഷമാണ് രോഹിത് ശർമ മാർക്കോ യാൻസന്റെ പന്തിൽ എൽബിയിൽ പുറത്തായത്. എന്നാൽ ഇന്ത്യയ്ക്ക് മികച്ച സ്കോർ സമ്മാനിച്ചാണ് അദ്ദേഹം മടങ്ങിയത്. രോഹിത്തിനു പിന്നാലെ ഇറങ്ങിയ ഋതുരാജ് എട്ട് റൺസ് മാത്രം നേടി പുറത്തായി.

TAGS: NEWS 360, SPORTS, VIRATKOHLI, ROHIT SHARMA, INDIA VS SOUTH AFRICA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY