ന്യൂഡൽഹി: കാൾ, ഡേറ്റാ പായ്ക്ക് നിരക്കുകൾ 20 ശതമാനം വരെ ഉയർത്തിയ ടെലികോം കമ്പനികൾ വൈകാതെ ബ്രോഡ്ബാൻഡ് നിരക്കും കൂട്ടിയേക്കും. ചെറുകിട ബ്രോഡ്ബാൻഡ് സേവന കമ്പനികളാണ് നിലവിൽ നിരക്കുവർദ്ധന ആവശ്യപ്പെട്ട് രംഗത്തുള്ളത്. ഭാരതി എയർടെൽ ഉൾപ്പെടെയുള്ള വൻകിട കമ്പനികളാണ് നിരക്കുവർദ്ധനയ്ക്ക് മുൻകൈ എടുക്കേണ്ടതെന്നും നിരക്ക് കൂട്ടാതെ ചെറുകിട കമ്പനികൾക്ക് പിടിച്ചുനിൽക്കാനാവില്ലെന്നും മേഘ്ബേല ബ്രോഡ്ബാൻഡ് സഹസ്ഥാപകൻ തപബ്രത മുഖർജി പറഞ്ഞു. വരുമാനനഷ്ടമില്ലാതെ പിടിച്ചുനിൽക്കാൻ 15-20 ശതമാനം വർദ്ധന വേണമെന്നാണ് ചെറുകിട കമ്പനികളുടെ ആവശ്യം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |