ന്യൂഡൽഹി: ലോകത്തെ ആദ്യ 'മെറി ക്രിസ്മസ്" എസ്.എം.എസ് ലേലം ചെയ്യാൻ വൊഡാഫോൺ ഒരുങ്ങുന്നു. വൊഡാഫോണിലെ എസ്.എം.എസ് വിഭാഗം ടെസ്റ്റ് എൻജിനിയറായിരുന്ന നീൽ പാപ്വർത്ത് 1992 ഡിസംബർ മൂന്നിന് റിച്ചാർഡ് ജാർവീസ് എന്ന സുഹൃത്തിന് തന്റെ ഓർബിടെൽ 901 മൊബൈൽഫോണിൽ നിന്നാണ് ഈ എസ്.എം.എസ് (ഷോർട്ട് മെസേജ് സർവീസ്) അയച്ചത്. നോൺ-ഫംജിബിൾ ടോക്കണായാണ് (എൻ.എഫ്.ടി) എസ്.എം.എസ് ലേലം. ഇതിലൂടെ രണ്ടുലക്ഷം ഡോളർ (ഒന്നരക്കോടി രൂപ) സമാഹരിച്ച് യു.എന്നിന്റെ അഭയാർത്ഥിക്ഷേമ സംഘടനയായ യു.എൻ.എച്ച്.സി.ആറിന് നൽകുകയാണ് ലക്ഷ്യം. ബ്ളോക്ക്ചെയിൻ സാങ്കേതികവിദ്യയോടെ തയ്യാറാക്കുന്ന ഡിജിറ്റൽ ലെഡ്ജറാണ് എൻ.എഫ്.ടി. ഫോട്ടോ, വീഡിയോ, ഓഡിയോ, കലാസൃഷ്ടികൾ, മറ്റ് ആസ്തികൾ തുടങ്ങിയവ എൻ.എഫ്.ടിയായി മാറ്റാം. വാങ്ങുന്നയാൾക്ക് സമ്പൂർണ ഉടമസ്ഥാവകാശം ലഭിക്കും. മറ്റാർക്കും അവകാശവാദം ഉന്നയിക്കാനുമാവില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |