അബുദാബി: യുഎഇയിൽ ഇന്ന് നേരിയ മഴയ്‌ക്ക് സാദ്ധ്യതയെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രത്തിന്റെ അറിയിപ്പ്. ആകാശം ഭാഗികമായി മേഘാവൃതമാകാനും സാദ്ധ്യതയുണ്ട്. തീരദേശ, വടക്ക്, പടിഞ്ഞാറൻ പ്രദേശങ്ങളിലാണ് മഴയ്‌ക്ക് സാദ്ധ്യതയുള്ളത്. നേരത്തേ നൽകിയ മുന്നറിയിപ്പ് പ്രകാരം, നേരിയ മഴയ്‌ക്കൊപ്പം പൊടിക്കാറ്റിനും സാദ്ധ്യതയുണ്ട്.
ഇന്ന് രാത്രിയും ബുധനാഴ്‌ച രാവിലെയും ഉൾപ്രദേശങ്ങളിൽ മൂടൽമഞ്ഞിനും ഈർപ്പമുള്ള കാലാവസ്ഥയ്‌ക്കും സാദ്ധ്യതയുണ്ട്. വടക്ക് - കിഴക്ക് മുതൽ വടക്ക് - പടിഞ്ഞാറൻ തീരപ്രദേശങ്ങളിൽ കാറ്റ് വീശാൻ സാദ്ധ്യതയുണ്ട്. മണിക്കൂറിൽ 10 മുതൽ 25 കിലോമീറ്റർ വരെയും ചില സമയങ്ങളിൽ മണിക്കൂറിൽ 40 കിലോമീറ്റർ വരെയും വേഗതയിലാവും കാറ്റ് വീശുക. അറേബ്യൻ ഗൾഫിൽ മിതമായതോ അല്ലെങ്കിൽ പ്രക്ഷുബ്‌ദ്ധമായതോ ആയ കാറ്റ് വീശിയേക്കാം. ഒമാൻ കടലിൽ നേരിയ അല്ലെങ്കിൽ മിതമായ രീതിയിൽ കാറ്റ് വീശാനും സാദ്ധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |