
പാട്‌ന: കളിച്ചുകൊണ്ടിരിക്കുകയായിരുന്ന ഒരു വയസുകാരൻ മൂർഖൻ പാമ്പിനെ കടിച്ചു കൊന്നു. ബീഹാറിലെ ബേട്ടിൽ ഗ്രാമത്തിലാണ് സംഭവം നടന്നത്. വീടിനടുത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്ന ഗോവിന്ദ എന്ന കുട്ടിയാണ് പാമ്പിനെ കൊന്നത്. കുട്ടി കളിക്കുന്നതിനിടെ പാമ്പ് കെെയിൽ ചുറ്റുകയായിരുന്നു. പെട്ടെന്നുണ്ടായ പ്രകോപനത്തിൽ കുട്ടി പാമ്പിന്റെ ശരീരത്തിൽ കടിക്കുകയായിരുന്നു. തൽക്ഷണം തന്നെ പാമ്പ് ചാത്തു.
ഏതാനും മണിക്കൂറുകൾക്ക് ശേഷം ഗോവിന്ദയുടെ നില വഷളാകാൻ തുടങ്ങി. കുടുംബം ആദ്യം അടുത്തുള്ള പ്രെെമറി ഹെൽത്ത് സെന്ററിൽ എത്തിച്ചെങ്കിലും പിന്നീട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും മാറ്റുകയായിരുന്നു. കുട്ടിയുടെ നില നിലവിൽ തൃപ്തികരമാണെന്നാണ് ഡോക്ടർന്മാർ പറയുന്നത്. പാമ്പ് വീട്ടിലെത്തിയപ്പോൾ ഗോവിന്ദയുടെ അമ്മ അടുത്ത് വിറക് ശേഖരിക്കുകയായിരുന്നുവെന്ന് കുട്ടിയുടെ മുത്തശ്ശി പറഞ്ഞു. അതൊരു മൂർഖൻ പാമ്പ് ആയിരുന്നുവെന്നും മുത്തശ്ശി വ്യക്തമാക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |