SignIn
Kerala Kaumudi Online
Sunday, 26 April 2026 8.59 AM IST

റോഡരികിൽ കിടന്ന ബാഗ് തുറന്നുനോക്കിയ ശുചീകരണ  തൊഴിലാളി ഞെട്ടി; ഉള്ളിൽ 45  ലക്ഷം  രൂപയുടെ സ്വർണം

Increase Font Size Decrease Font Size Print Page

gold

ചെന്നെെ: റോഡരികിൽ നിന്ന് ലഭിച്ച 45 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണാഭരണങ്ങളും ഉടമസ്ഥർക്ക് തിരികെ നൽകി ശുചീകരണ തൊഴിലാളി. ചെന്നെെ ടി നഗറിലെ മുപ്പത്മൻ ടെമ്പിൾ സ്ട്രീറ്റിൽ നിന്നുള്ള ശുചീകരണ തൊഴിലാളി പത്മയാണ് നാടിന് തന്നെ മാതൃകയായത്. റോഡ് വൃത്തിയാക്കുന്നതിനിടെയാണ് ഈ ബാഗ് പത്മ കാണുന്നത്. തുറന്നപ്പോൾ സ്വർണാഭരണങ്ങൾ നിറഞ്ഞിരിക്കുന്നതാണ് ആദ്യം കണ്ടത്.

gold

പിന്നാലെ പത്മ ബാഗ് പോണ്ടി ബസാർ പൊലീസ് സ്റ്റേഷനിൽ ഏൽപ്പിച്ചു. തുടർന്ന് പൊലീസ് പരിശോധന നടത്തി ഉടമകൾക്കായി അന്വേഷണം തുടങ്ങി. നങ്കനല്ലൂർ സ്വദേശിയായ രമേശിന്റേതാണ് ബാഗ്. സ്വർണാഭരണങ്ങൾ അടങ്ങിയ ബാഗ് നഷ്ടമായെന്ന് രമേശ് നേരത്തെ പരാതി നൽകിയിരുന്നു. അന്വേഷണത്തിന് ശേഷം പൊലീസ് ബാഗ് ഉടമയെ ഏൽപ്പിച്ചു. പത്മയുടെ മാതൃകാപരമായ പെരുമാറ്റത്തെ പ്രകീർത്തിച്ച് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ അഭിനന്ദ സൂചകമായി ഒരു ലക്ഷം രൂപ നൽകി.

TAGS: NEWS 360, NATIONAL, NATIONAL NEWS, GOLD, BAG
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.