SignIn
Kerala Kaumudi Online
Sunday, 26 April 2026 1.59 AM IST

അന്ത്രോപിക് മൈതോസ് ഭീഷണിയിൽ ബാങ്കുകൾ

Increase Font Size Decrease Font Size Print Page
anthropic

കൊച്ചി: ലോകത്തിലെ മുൻനിര ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കമ്പനിയായ ക്ളോഡിന്റെ പുതിയ എ.ഐ മോഡൽ മൈതോസ് രാജ്യത്തെ ബാങ്കിംഗ് രംഗത്തിന് നെഞ്ചിടിപ്പുയർത്തുന്നു. മൈതോസിന്റെ വെല്ലുവിളി നേരിടാൻ റിസർവ് ബാങ്ക് അടക്കമുള്ള ലോകത്തിലെ പ്രമുഖ കേന്ദ്ര ബാങ്കുകൾ ശ്രമം ശക്തമാക്കി. കഴിഞ്ഞ ദിവസം കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ റിസർവ് ബാങ്കിലെയും രാജ്യത്തെ മുൻനിര ബാങ്കുകളിലെയും ഉയർന്ന ഉദ്യോഗസ്ഥരുമായി അടിയന്തര ചർച്ചകൾ നടത്തിയിരുന്നു.അന്ത്രോപിക്കിന്റെ പുതിയ എ.ഐ സേവനം ബാങ്കുകളുടെ സൈബർ സുരക്ഷയെ പ്രതികൂലമായി ബാധിക്കുമെന്നാണ് വിലയിരുത്തുന്നത്.

പുതിയ എ.ഐ മോഡൽ സൈബർ സുരക്ഷയെ ഏറെ പ്രതികൂലമായി ബാധിക്കാൻ ഇടയുള്ളതിനാൽ ജാഗ്രതയും മുന്നൊരുക്കങ്ങളും ശക്തമാക്കണമെന്ന് നിർമ്മല സീതാരാമൻ ബാങ്കുകളോട് നിർദേശിച്ചു.

എന്താണ് മൈതോസ്?

സങ്കീർണമായ റീസണിംഗ് നിർവഹിക്കാനും കോഡിംഗ് ജോലികൾ ചെയ്യാനുമാകുന്ന അന്ത്രോപിക് ക്ളോഡ് കുടുംബത്തിലെ എ.ഐ മോഡലാണ് മൈതോസ്. സൈബർ സെക്യൂരിറ്റിയിലെ പാളിച്ചകൾ തിരിച്ചറിഞ്ഞ് പ്രവർത്തിക്കാൻ ഈ മോഡലിന് കഴിയുമെന്നതാണ് വെല്ലുവിളി. വേണ്ടത്ര സുരക്ഷിയില്ലാതെ തയ്യാറാക്കിയിട്ടുള്ള ഏതൊരു സോഫ്‌റ്റ്‌വെയർ സംവിധാനവും ഭേദിക്കാൻ മൈതോസിന് കഴിയും.

ബാങ്കുകളുടെ ആശങ്ക

ബാങ്കിംഗ് രംഗത്തെ സോഫ്‌റ്റ്‌വെയറുകൾ ഏറെയും പഴയ കാലത്ത് സൃഷ്‌ടിച്ചതാണ്. അതിനാൽ ഇവയിലെ പഴുതുകൾ ഉപയോഗപ്പെടുത്തി സൈബർ സുരക്ഷിതത്വം അപകടത്തിലാക്കുന്നതിനും ഉപഭോക്താക്കളുടെ ഡാറ്റ കൈവശപ്പെടുത്താനും പുതിയ എ.ഐ മോഡലിന് കഴിയും.അസാദ്ധ്യമായ ശേഷിയുള്ള മൈതോസ് ഉപയോഗിച്ച് ബാങ്കുകളുടെ സിസ്‌റ്റം തകരാറിലാക്കി പ്രവർത്തനത്തെ അപകടത്തിലാക്കാൻ സാദ്ധ്യതയുണ്ട്. പരസ്പരബന്ധിതവും സമാന ഫീച്ചറുകളുമുള്ള സോഫ്‌റ്റ്‌വെയറുകൾ ബാങ്കുകൾ ഉപയോഗിക്കുന്നതിനാൽ ഒരിടത്ത് സുരക്ഷാപാളിച്ചയുണ്ടായാൽ വ്യാപകമായ പ്രതിസന്ധി സൃഷ്‌ടിച്ചേക്കാം.

TAGS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.