SignIn
Kerala Kaumudi Online
Thursday, 19 February 2026 4.21 AM IST

ഗവർണർ  പദവി ഇല്ലാതാക്കും,​ തൊഴിലുറപ്പ് കൂലി 700 ആക്കി ഉയർത്തും; വമ്പൻ വാഗ്‌ദാനങ്ങളുമായി സി പി ഐ പ്രകടന പത്രിക

Increase Font Size Decrease Font Size Print Page
cpi

ന്യൂഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള പ്രകടന പത്രിക പുറത്തിറക്കി സി പി ഐ. നിരവധി വാഗ്ദാനങ്ങളാണ് പത്രികയിലുള്ളത്. 33 ശതമാനം വനിതാ സംവരണം ഉടൻ നടപ്പാക്കുമെന്നും ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ വേതനം 700 രൂപയാക്കി ഉയർത്തുമെന്നും പ്രകടന പത്രികയിൽ പറയുന്നു.


പഴയ പെൻഷൻ സ്‌കീം പുന:സ്ഥാപിക്കും. ഗവർണർ പദവി ഇല്ലാതാക്കും. ഇ ഡി അടക്കമുള്ള അന്വേഷണ ഏജൻസികളെ പാർലമെന്റിന് കീഴിലാക്കും. കേന്ദ്ര സർക്കാർ നേട്ടങ്ങളായി ഉയർത്തിക്കാട്ടുന്ന സി എ എയും അഗ്നിപഥും നിർത്തലാക്കാൻ പോരാടുമെന്നും ജാതി സെൻസസ് നടപ്പാക്കുമെന്നും പ്രകടന പത്രികയിൽ വാഗ്ദാനം ചെയ്യുന്നു.


'നമ്മുടെ ഭരണഘടനയും ജനാധിപത്യവും നമ്മുടെ രാജ്യത്തിന്റെ മതേതര ജനാധിപത്യ ഘടനയും സംരക്ഷിക്കണമെങ്കിൽ ബിജെപിയെ അധികാരത്തിൽ നിന്ന് പുറത്താക്കേണ്ടത് അനിവാര്യമാണ്. തിരഞ്ഞടുപ്പിൽ ജനങ്ങൾ ബി ജെ പിയേയും സഖ്യ കക്ഷികളെയും തോൽപ്പിക്കണം. എങ്കിൽ മാത്രമേ ഇന്ത്യക്ക് ഒരു മതേതര ജനാധിപത്യ റിപ്പബ്ലിക്കായി നിലനിൽക്കാൻ കഴിയൂ.'- സി പി ഐ ജനറൽ സെക്രട്ടറി ഡി രാജ പറഞ്ഞു.

TAGS: CPI, LOKSABHAELECTION, MANIFESTO
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY