
ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്ത് ചെങ്കോട്ടയ്ക്ക് സമീപം നടന്ന സ്‌ഫോടനത്തില്‍ മരണസംഖ്യ ഉയരുന്നു. ചെങ്കോട്ട മെട്രോ സ്‌റ്റേഷന് സമീപം ഉണ്ടായ സ്‌ഫോടനത്തില്‍ രാത്രി എട്ട് മണിക്ക് ലഭിക്കുന്ന വിവരം അനുസരിച്ച് ഒമ്പത് പേര്‍ മരിച്ചു. 25 പേര്‍ക്ക് പരിക്കേറ്റുവെന്നും ഇതില്‍ ആറ് പേരുടെ നില അതീവഗുരുതരമാണെന്നുമാണ് റിപ്പോര്‍ട്ടുകള്‍. മരണസംഖ്യയില്‍ ഔദ്യോഗികമായ സ്ഥിരീകരണം ഉണ്ടായിട്ടില്ല. പരിക്കേറ്റവരെ സമീപത്തെ എല്‍എന്‍ജെപി ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ഉഗ്ര സ്‌ഫോടനമാണ് നടന്നതെന്ന് ഡല്‍ഹി പൊലീസ് സ്ഥിരീകരിക്കുന്നുണ്ട്.
സ്‌ഫോടനം നടത്താന്‍ ഉപയോഗിച്ച കാറിന്റെ ഉടമ കസ്റ്റഡിയിലെന്ന് സൂചന
സ്‌ഫോടനത്തിന് ഉപയോഗിച്ചത് ഹരിയാനയില്‍ രജിസ്റ്റര്‍ ചെയ്ത ഐ 20 കാറിലെന്ന് സൂചന
സ്‌ഫോടനം നടന്ന സ്ഥലം കേന്ദ്ര മന്ത്രി അമിത് ഷാ സന്ദര്‍ശിക്കുന്നു
സ്‌ഫോടനം നടന്ന സ്ഥലത്ത് വിശദമായ പരിശോധന തുടരുന്നുവെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ.
ഡല്‍ഹി സ്‌ഫോടനത്തില്‍ മരണസംഖ്യ 13 ആയി ഉയര്‍ന്നു, 30ല്‍ അധികം പേര്‍ക്ക് പരിക്ക്
ഒരാള്‍ ഡല്‍ഹി പൊലീസിന്റെ കസ്റ്റഡിയില്‍
സ്‌ഫോടനം ഐഇഡി ഉപയോഗിച്ചെന്ന് റിപ്പോര്‍ട്ട്, ഭീകരാക്രമണമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍
സ്ഥിതിഗതികള്‍ പ്രധാനമന്ത്രിയെ അറിയിച്ച് അമിത് ഷാ
കാറിനുള്ളില്‍ ഒന്നിലധികം പേര്‍ ഉണ്ടായിരുന്നുവെന്ന് വിവരം
എല്ലാ ദേശീയ അന്വേഷണ ഏജന്‍സികളും സ്‌ഫോടനം നടന്ന സ്ഥലത്ത് എത്തി.
വേഗത കുറച്ച് വന്ന കാര്‍ ട്രാഫിക് സിഗ്നലില്‍ പൊട്ടിത്തെറിച്ചു.
സ്‌ഫോടനം നടന്നത് രാത്രി 6.55ന്
ഒരു കിലോമീറ്റര്‍ അപ്പുറം വരെ സ്‌ഫോടന ശബ്ദം കേട്ടുവെന്ന് ദൃക്‌സാക്ഷികള്‍.
ഡല്‍ഹിയില്‍ കനത്ത ജാഗ്രത നിര്‍ദേശം, അയല്‍ സംസ്ഥാനങ്ങള്‍ക്കും ജാഗ്രത നിര്‍ദേശം
ഡല്‍ഹി പൊലീസ് കമ്മീഷണറുമായി സംസാരിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ

സ്ഫോടനം നടന്ന സ്ഥലത്തിന് സമീപം നിരവധിപേര്‍ വാഹനങ്ങളിലും മറ്റുമായി ഇരിക്കുകയായിരുന്നുവെന്നാണ് വിവരം.
സ്ഫോടനം നടന്ന സ്ഥലത്ത് അഗ്‌നിശമന സേനയുടെ നിരവധി വാഹനങ്ങള്‍ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.
സ്ഫോടനവുമായി ബന്ധപ്പെട്ട് ആഭ്യന്തര മന്ത്രി അമിത് ഷാ ഡല്‍ഹി പൊലീസിനോട് വിവരം തേടിയിട്ടുണ്ട്.
വലിയൊരു സ്‌ഫോടനം ഉണ്ടായെന്നും തുടര്‍ന്ന് മൂന്ന് മുതല്‍ നാല് വരെ വാഹനങ്ങള്‍ക്ക് തീപിടിച്ചെന്നും ഡല്‍ഹി അഗ്നിശമന വകുപ്പ് അറിയിച്ചു.
ചെങ്കോട്ടയ്ക്ക് അടുത്തുള്ള മെട്രോ സ്റ്റേഷന്റെ ഗേറ്റ് നമ്പര്‍ ഒന്നിന് സമീപം ഒരു കാറില്‍ സ്ഫോടനം ഉണ്ടായതായാണ് വിവരം.
സ്ഫോടനം നടന്ന സ്ഥലത്ത് കാറുകള്‍ കത്തി നശിച്ച നിലയില്‍

എന്‍എസ്ജി ബോംബ് സ്‌ക്വാഡ് സ്‌ഫോടനം നടന്ന സ്ഥലത്ത് എത്തി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |