
ചെന്നൈ: തമിഴക വെട്രി കഴകം (ടി.വി.കെ) അദ്ധ്യക്ഷൻ വിജയ്‌ക്കെതിരെ ഭാര്യ സംഗീത വിവാഹമോചന ഹർജി നൽകിയതിന് പിന്നാലെ പാർട്ടിക്കുള്ളിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ജില്ലാതല ഭാരവാഹികളും ഐ.ടി വിംഗ് അംഗങ്ങളും സോഷ്യൽ മീഡിയയിൽ നിന്ന് പൂർണമായും വിട്ടുനിൽക്കാനാണ് നേതൃത്വത്തിന്റെ ഉത്തരവ്. ഈ വിഷയത്തിൽ യാതൊരുവിധ പ്രതികരണങ്ങളും ചർച്ചകളും പാടില്ലെന്ന് പാർട്ടി കർശനമായി നിർദ്ദേശിച്ചു.
വിജയ്‌ക്കെതിരെ ഉയരുന്ന ആരോപണങ്ങൾക്ക് മറുപടി നൽകാനോ, അദ്ദേഹത്തെ പ്രതിരോധിച്ചുകൊണ്ട് പോസ്റ്റുകൾ ഇടാനോ അണികൾക്ക് അനുവാദമില്ല. അനാവശ്യ വിവാദങ്ങൾ ഒഴിവാക്കാനാണ് ഈ നീക്കം. ടെലിവിഷൻ ചർച്ചകളിലോ ലൈവ് ഇന്റർവ്യൂകളിലോ യൂട്യൂബ് ചർച്ചകളിലോ പാർട്ടിയുടെ മുൻകൂർ അനുമതിയില്ലാതെ പങ്കെടുക്കരുതെന്ന് ജനറൽ സെക്രട്ടറി എൻ. ആനന്ദ് സർക്കുലർ ഇറക്കി.
എന്നാൽ പൊതുയിടങ്ങളിൽ പാർട്ടിക്കെതിരെ ഉയരുന്ന വിമർശനങ്ങളെ പ്രതിരോധിക്കാൻ കഴിയാത്തതിൽ ചില പ്രവർത്തകർ അതൃപ്തി പ്രകടിപ്പിക്കുന്നുണ്ട്. ശനിയാഴ്ചയോടെയാണ് സോഷ്യൽ മീഡിയ പ്രവർത്തനങ്ങൾ നിറുത്തിവയ്ക്കാൻ ഭാരവാഹികൾക്ക് നിർദ്ദേശം ലഭിച്ചത്. ചെങ്കൽപെട്ട് കുടുംബ കോടതിയിൽ സംഗീത സമർപ്പിച്ച ഹർജിയിൽ വിജയ്‌ക്കെതിരെ കടുത്ത ആരോപണങ്ങളാണ് ഉള്ളത്. 2021 മുതൽ വിജയ്‌ക്ക് മറ്റൊരു നടിയുമായി ബന്ധമുണ്ടെന്നും അത് അവസാനിപ്പിക്കാൻ തയ്യാറായില്ലെന്നും ഹർജിയിൽ പറയുന്നു.
അഭിനയം നിറുത്താൻ
പറഞ്ഞു: തൃഷ
ചെന്നെെ ആസ്ഥാനമായി പ്രവർത്തിക്കുന്ന ബിസിനസുകാരൻ വരുൺ മനിയനുമായി വിവാഹം മുടങ്ങാനുള്ള കാരണം തുറന്നു പറഞ്ഞ് നടി തൃഷ. അഭിനയം നിറുത്താൻ പറഞ്ഞതുകൊണ്ടാണ് പിന്മാറിയതെന്ന് തൃഷ പറയുന്ന വീഡിയോയാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. 'ഞാൻ വിവാഹം കഴിക്കാനിരുന്ന വ്യക്തി എന്നോട് അഭിനയം നിറഉത്താൻ പറഞ്ഞു. സിനിമകൾക്ക് പകരം വിവാഹത്തിൽ നിന്ന് പിന്മാറാണ് ഞാൻ തീരുമാനിച്ചു. നായിക വേഷം കിട്ടാതെ വന്നാൽ എന്റെ ഇമേജിന് ചേർന്ന വേഷം തിരഞ്ഞെടുക്കും. അല്ലാതെ സിനിമയിൽ നിന്നും മാറി നിൽക്കില്ല. അവസാന ശ്വാസം വരെ അഭിനയിക്കാനാണ് എനിക്കിഷ്ടം'- എന്നാണ് നടി അന്ന് പറഞ്ഞത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |