SignIn
Kerala Kaumudi Online
Saturday, 25 April 2026 4.01 PM IST

'വല്ലപ്പോഴെങ്കിലും  ഇന്ത്യയിലേയ്ക്ക്  വന്നുനോക്കിയിട്ട്  പറയൂ'; ട്രംപിന്റെ അധിക്ഷേപത്തിന് ചുട്ടമറുപടിയുമായി ഇറാൻ

Increase Font Size Decrease Font Size Print Page
donald-trump

മുംബയ്: ഇന്ത്യയെ നരകം എന്നുവിളിച്ച് അധിക്ഷേപിച്ച അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് മറുപടിയുമായി ഇറാൻ. മുംബയിലെ ഇറാൻ കോൺസുലേറ്റ് ജനറൽ മഹാരാഷ്‌ട്രയുടെ ഒരു വീഡിയോ പങ്കുവച്ചുകൊണ്ടാണ് പ്രതികരിച്ചിരിക്കുന്നത്.

'ഇന്ത്യയിലേയ്ക്ക് ആരെങ്കിലും ട്രംപിന് ഒരു ട്രിപ്പ് ബുക്ക് ചെയ്യണം. ഇത് മണ്ടത്തരം പറയുന്നത് കുറയ്ക്കാൻ സഹായിക്കും. വല്ലപ്പോഴെങ്കിലും ഇന്ത്യയിലേയ്ക്ക് വന്നുനോക്കിയിട്ട് പറയൂ'- എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ സമൂഹമാദ്ധ്യമത്തിൽ പങ്കുവച്ചിരിക്കുന്നത്.

ഇന്ത്യൻ, ചൈനീസ് കുടിയേറ്റക്കാരുടെ മക്കൾ യുഎസിൽ ജന്മാവകാശ പൗരത്വം നേടുന്നതിനെതിരെ രാഷ്ട്രീയ നിരീക്ഷകൻ മൈക്കൽ സാവേജ് നടത്തിയ വംശീയ അധിക്ഷേപ പരാമർശങ്ങൾ ട്രംപ് സോഷ്യൽ മീഡിയയിൽ റീപോസ്റ്റ് ചെയ്തിരുന്നു. ഇത് വിവാദമായതിന് പിന്നാലെ തിരുത്തുമായി ഇന്ത്യയിലെ യുഎസ് എംബസി രംഗത്തെത്തിയിരുന്നു. ഇന്ത്യ മഹത്തായ രാജ്യമാണെന്നും തന്റെ മികച്ച സുഹൃത്താണ് രാജ്യത്തെ നയിക്കുന്നതെന്നും ട്രംപ് പറഞ്ഞതായുള്ള സന്ദേശമാണ് എംബസി പുറത്തുവിട്ടത്.

TAGS: NEWS 360, NATIONAL, NATIONAL NEWS, IRAN, HELLHOLES, DONALD TRUMP
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.