ന്യൂഡൽഹി: സിആർപിഎഫ് സ്കൂളിന് സമീപം സ്ഫോടനം. ഡൽഹിയിലെ പ്രശാന്ത് വിഹാറിലുള്ള സ്കൂളിന്റെ മതിലിനോട് ചേർന്നാണ് സ്ഫോടനം ഉണ്ടായിരിക്കുന്നത്. മതിലിന് കേടുപാടുകൾ സംഭവിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്. ആളപായമൊന്നും ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല. ഇന്ന് രാവിലെ 7.47നാണ് സംഭവം നടന്നത്.
ഫോറൻസിക് വിദഗ്ധരും ഡൽഹി പൊലീസും സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്. ഉഗ്രശബ്ദത്തോടെ ഉണ്ടായ സ്ഫോടനത്തിൽ സ്കൂളിന് സമീപം പാർക്ക് ചെയ്തിരുന്ന കാറുകളുടെ ചില്ലുകൾ തകർന്നെന്നും പ്രദേശത്തെ കടകളുടെ സെെൻ ബോർഡുകൾ തകർന്നെന്നും പ്രദേശവാസികൾ പറയുന്നു. ക്രെെം ടീം, എഫ്എസ്എൽ ടീം, ബോംബ് സ്ക്വാഡ് എന്നിവരും സ്ഥലത്തെത്തി പരിശോധന നടത്തും. സ്ഫോടന കാരണം വ്യക്തമല്ല. സ്ഥലത്ത് സംശയാസ്പദമായി ഒന്നും കണ്ടെത്തിയിട്ടില്ലെന്നും പൊലീസ് അറിയിച്ചു.
Delhi A blast has been reported outside CRPF school in the Prashant Vihar area of Rohini district. The fire department was informed about the incident at around 7:50 am, after which two fire brigades were immediately dispatched pic.twitter.com/jKw0qIfFgY
— Vinay Tiwari (@vinaytiwari9697) October 20, 2024
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |