ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് ഗ്രീസിന്റെ പരമോന്നത സിവിലിയൻ ബഹുമതി. ഗ്രാൻഡ് ക്രോസ് ഓഫ് ഓർഡർ ഓഫ് ഓണർ ബഹുമതി ഗ്രീക്ക് പ്രസിഡന്റ് കാറ്ററിന സാകെല്ലർപോലു പ്രധാനമന്ത്രിയ്ക്ക് സമ്മാനിച്ചു. ഇത് രാജ്യത്തെ രണ്ടാമത്തെ വലിയ സിവിലിയൻ ബഹുമതിയാണ്. ബഹുമതി സ്വീകരിച്ച് മോദി ഗ്രീക്ക് പ്രസിഡന്റിന് നന്ദി പറഞ്ഞു. ഗ്രീസിലെ ജനങ്ങൾക്ക് ഇന്ത്യയോടുള്ള ആദരവാണ് ബഹുമതി തനിക്ക് സമ്മാനിച്ചതിലൂടെ വ്യക്തമാകുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു.
#WATCH | PM Narendra Modi conferred with the Grand Cross of the Order of Honour by Greek President Katerina N. Sakellaropoulou in Athens pic.twitter.com/p3Opq0BMyZ
— ANI (@ANI) August 25, 2023
ഏകദിന സന്ദർശനത്തിനായി നിലവിൽ ഗ്രീസിലാണ് പ്രധാനമന്ത്രി. 15ാം ബ്രിക്‌സ് ഉച്ചകോടി നടക്കുന്ന ദക്ഷിണാഫ്രിക്കയിൽ നിന്നാണ് അദ്ദേഹം ഗ്രീസിലെത്തിയത്. 40 വർഷത്തിന് ശേഷമാണ് ഒരിന്ത്യൻ പ്രധാനമന്ത്രി ഗ്രീസ് സന്ദർശിക്കുന്നത്. 1983ൽ ഇന്ദിരാഗാന്ധിയാണ് അവസാനമായി ഗ്രീസ് സന്ദർശിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |