ന്യൂഡൽഹി: ആഗോള ബുദ്ധമത ഉച്ചകോടിയുടെ ഉദ്ഘാടന സമ്മേളനത്തെ പ്രധാനമന്ത്രി നാളെ അഭിസംബോധന ചെയ്യും. ലോകമെമ്പാടുമുള്ള പ്രഗത്ഭ പണ്ഡിതരും സംഘനേതാക്കളും ധർമ്മാചാര്യരും പങ്കെടുക്കുന്ന ഉച്ചകോടിയുടെ പ്രമേയം സമകാലിക വെല്ലുവിളികളോടുള്ള പ്രതികരണങ്ങൾ: പ്രവൃത്തികൾക്കായുള്ള തത്വചിന്ത എന്നതാണ്. നാളെ രാവിലെ 10 ന് ഡൽഹിയിലെ ഹോട്ടൽ അശോകിലാണ് ആഗോള ബുദ്ധമത ഉച്ചകോടി നടക്കുന്നത്. അന്താരാഷ്ട്ര ബുദ്ധമത കോൺഫെഡറേഷനുമായി സഹകരിച്ച് കേന്ദ്ര സാംസ്കാരിക മന്ത്രാലയമാണ് നാളെയും മറ്റന്നാളുമായി രണ്ട് ദിവസത്തെ ഉച്ചകോടി സംഘടിപ്പിക്കുന്നത്.
സമകാലിക സാഹചര്യങ്ങളിൽ ബുദ്ധധർമ്മത്തിന്റെ അടിസ്ഥാന മൂല്യങ്ങൾക്ക് എങ്ങനെ പ്രചോദനവും മാർഗനിർദേശവും നൽകാൻ കഴിയുമെന്ന് ഉച്ചകോടി ചർച്ച ചെയ്യും. ബുദ്ധ ധർമ്മവും സമാധാനവും, ബുദ്ധ ധർമ്മം: പാരിസ്ഥിതിക പ്രതിസന്ധി, ആരോഗ്യം, സുസ്ഥിരത, നളന്ദ ബുദ്ധമത പാരമ്പര്യത്തിന്റെ സുരക്ഷണം, ബുദ്ധധർമ്മ തീർത്ഥാടനം, ജീവസ്സുറ്റ പൈതൃകം, ബുദ്ധന്റെ തിരുശേഷിപ്പുകൾ: തെക്ക്, തെക്ക്-കിഴക്ക്, കിഴക്കൻ ഏഷ്യ എന്നിവിടങ്ങളിലെ രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ നൂറ്റാണ്ടുകൾ പഴക്കമുള്ള സാംസ്കാരിക ബന്ധത്തിന്റെ ശക്തമായ അടിത്തറ എന്നീ വിഷയങ്ങളിലാണ് ചർച്ചകൾ നടക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |