ന്യൂഡൽഹി: പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാന് ഇസഡ് പ്ലസ് സുരക്ഷ നൽകാൻ കേന്ദ്ര സർക്കാർ തീരുമാനം. ഖാലിസ്ഥാൻ അനുകൂല സംഘടനകളുടെ ഭീഷണിയുടെ പശ്ചാത്തലത്തിലാണ് നിർദ്ദേശം. ഭഗവന്ത് മാന് രാജ്യത്തുടനീളം സുരക്ഷ പരിരക്ഷ ബാധകമായിരിക്കും. 10 എൻ.എസ്.ജി കമാൻഡോകളടക്കം 55 സുരക്ഷ ഉദ്യോഗസ്ഥരുടെ അകമ്പടി ലഭിക്കും. പൊതുപരിപാടികളിൽ ആൾക്കൂട്ട നിയന്ത്രണവും വസതി, ഓഫീസ്, സന്ദർശന സ്ഥലങ്ങൾ എന്നിവിടങ്ങളിൽ സ്ക്രീനിംഗും ദേഹപരിശോധനയുമുണ്ടാകും. അദ്ദേഹത്തിന്റെ വസതിക്കും കുടുംബാംഗങ്ങൾക്കും പ്രത്യേക സുരക്ഷയൊരുക്കും. ഖാലിസ്ഥാൻ നേതാവ് അമൃത് പാൽ സിംഗിന്റെ അറസ്റ്റിന് പിന്നാലെ മാർച്ചിൽ ഭഗവന്ത് മാന്റെ മകൾക്ക് ഖാലിസ്ഥാൻ അനുകൂല സംഘടനകളിൽ നിന്ന് ഭീഷണി ഉയർന്നിരുന്നു. സംസ്ഥാനത്ത് ഖാലിസ്ഥാൻ അനുകൂല പ്രവർത്തനങ്ങൾ വർദ്ധിക്കുകയും ചെയ്ത പശ്ചാത്തലത്തിൽ കേന്ദ്ര രഹസ്യാന്വേഷണ ഏജൻസികൾ മുഖ്യമന്ത്രിക്ക് കനത്ത സുരക്ഷയൊരുക്കാൻ ശുപാർശ ചെയ്തിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |