ന്യൂഡൽഹി: ജനസംഖ്യാ അടിസ്ഥാനത്തിൽ ലോക്‌സഭാ മണ്ഡലങ്ങളുടെ പുനർനിർണയം തുടങ്ങുക 2026ലോ 27ലോ ആകും. ഇത് പൂർത്തിയാകുമ്പോൾ ലോക്‌സഭാ സീറ്റുകളുടെ എണ്ണം നിലവിലെ 543ൽ നിന്ന് 848 വരെ ഉയർന്നേക്കും.
ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലാകും സീറ്റ് കൂടുക. ഉത്തർപ്രദേശിൽ 80ൽ നിന്ന് 143 വരെ ഉയരും. എന്നാൽ,ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ 24 സീറ്റുകൾ വരെ കുറയും. കേരളത്തിൽ നിലവിലെ 20ൽ മാറ്റമുണ്ടാകാനിടയില്ല.
കുടുംബാസൂത്രണം മികച്ച രീതിയിൽ നടപ്പാക്കിയതിനാൽ ദക്ഷിണേന്ത്യയിൽ ജനസംഖ്യ കുറഞ്ഞു. ഇതാണ് സീറ്റ് കുറയാനും കാരണം. എന്നാൽ കുടുംബാസൂത്രണത്തിൽ പിന്നാക്കം പോയ ഉത്തർപ്രദേശ്, ബീഹാർ തുടങ്ങിയ സംസ്ഥാനങ്ങളിൽ ജനസംഖ്യ വർദ്ധിച്ചു. മണ്ഡല പുനർനിർണയത്തിൽ ഇതിന് ആനുപാതമായി സീറ്റും കൂടും. ഹിന്ദി ബെൽറ്റിൽ സ്വാധീനമുള്ള ബി.ജെ.പിക്കുൾപ്പെടെ ഇത് ഗുണം ചെയ്യും.
ബീഹാർ, ഛത്തീസ്ഗഡ്, ഡൽഹി, ഹരിയാന, ഹിമാചൽ, ജാർഖണ്ഡ്, മധ്യപ്രദേശ്, രാജസ്ഥാൻ, ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ് എന്നിവയടങ്ങിയ ഹിന്ദി ബെൽറ്റിന് സഭയിൽ 42 ശതമാനമാണ് നിലവിൽ പ്രാതിനിദ്ധ്യം. പുനർനിർണയത്തോടെ ഇത് 48 ശതമാനമാകും. അതേസമയം നിലവിൽ 24 ശതമാനമുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ പ്രാതിനിധ്യം 20 ശതമാനമായി കുറഞ്ഞേക്കും. മണിപ്പൂർ, ത്രിപുര, മേഘാലയ, അരുണാചൽ, നാഗാലാൻഡ്, സിക്കിം സംസ്ഥാനങ്ങളുടെ മൊത്തം പ്രാതിനിദ്ധ്യത്തിൽ രണ്ടു ശതമാനം വരെ കുറവും വന്നേക്കാം.
2026ലെ മണ്ഡല പുനർനിർണയം സീറ്റുകൾ കുറയ്‌ക്കുമെന്ന റിപ്പോർട്ടുകളെ തുടർന്ന് തമിഴ്നാട്ടിൽ ഡി.എം.കെ പ്രതിഷേധം തുടങ്ങിക്കഴിഞ്ഞു.
ലോക്സഭാ സീറ്റിൽ വരാവുന്ന മാറ്റം (നിലവിലേത് ബ്രാക്കറ്റിൽ )
ഉത്തർപ്രദേശ് 143 (80), ബിഹാർ 79 (40), മഹാരാഷ്ട്ര 76 (48), പശ്ചിമ ബംഗാൾ 60 (42), ഗുജറാത്ത് 43 (26), മദ്ധ്യപ്രദേശ് 52(29), ഡൽഹി12(7), ഹരിയാന18(10), പഞ്ചാബ് 18(13), ഒഡീഷ 28(21), അസാം 21(14)
പുതിയ മന്ദിരത്തിൽ 888 സീറ്ര്
സീറ്റ് കൂടുന്നത് മുന്നിൽ കണ്ടാണ് പുതിയ പാർലമെന്റ് മന്ദിരത്തിലെ ലോക്‌സഭാ ചേംബറിൽ 888 ഇരിപ്പിടങ്ങൾ സജ്ജീകരിത്
1971ലെ സെൻസസ് പ്രകാരമുള്ള പുനർനിർണയത്തിന്റെ അടിസ്ഥാനത്തിൽ നിശ്ചയിക്കപ്പെട്ട സീറ്റുകളാണ് നിലവിൽ
2002ലെ 84-ാം ഭരണഘടന ഭേദഗതി പ്രകാരം 2026 വരെ നിയോജകമണ്ഡലങ്ങളുടെ പുനഃക്രമീകരണം മരവിപ്പിച്ചു
2026നകം പുതിയ സെൻസസ് നടത്തി അതിന്റെ അടിസ്ഥാനത്തിലാണ് മണ്ഡല പുനർനിർണയം നടത്തേണ്ടത്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |