ന്യൂഡൽഹി: ഇന്ത്യയും കാനഡയും തമ്മിലുള്ള ബന്ധം ഇപ്പോൾ വഷളായത് ഖാലിസ്ഥാൻ ഭീകരനായ ഹർദീപ് സിംഗ് നിജ്ജറിന്റെ വധത്തെ ചൊല്ലി. 1997ൽ പ്ലംബറായിരുന്ന നിജ്ജർ ജൂൺ 18ന് വൈകിട്ട് വെടിയേറ്റ് മരിക്കുമ്പോൾ ഖലിസ്ഥാൻ ടൈഗർ ഫോഴ്സ് എന്ന ഭീകര ഗ്രൂപ്പിന്റെ മേധാവിയായിരുന്നു. സിഖുകാർ തിങ്ങിപ്പാർക്കുന്ന ബ്രിട്ടീഷ് കൊളംബിയ സ്റ്റേറ്റിലെ സുറേ മേഖലയിൽ നിജ്ജർ അദ്ധ്യക്ഷനായ ഗുരു നാനാക് സിഖ് ഗുരുദ്വാരയ്ക്ക് മുന്നിലായിരുന്നു കൊലപാതകം.
തലയ്ക്ക് 10 ലക്ഷം
2020 ജൂലായിൽ ഇന്ത്യ ഭീകരനായി പ്രഖ്യാപിച്ചു
പഞ്ചാബ് ഉൾപ്പെടുന്ന പ്രത്യേക സിഖ് ഭരണകൂടത്തിനായി റഫറണ്ടം
തയ്യാറാക്കുന്നതിനിടെ വധിക്കപ്പെട്ടെന്ന് സൂചനകൾ
പത്തു ലക്ഷം രൂപയാണ് നിജ്ജറിന്റെ തലയ്ക്ക് ഇന്ത്യ വിലയിട്ടിരുന്നത്
1977ൽ പഞ്ചാബിലെ ജലന്ധറിൽ ജനനം
1997ൽ കാനഡയിലേക്ക് കുടിയേറി
ബബ്ബാർ ഖൽസ ഇന്റർനാഷണൽ എന്ന ഭീകരസംഘടനയോട്
ചേർന്ന് പ്രവർത്തിച്ചു
പിന്നീട് ഖാലിസ്ഥാൻ ടൈഗർ ഫോഴ്സ് ഭീകര ഗ്രൂപ്പിന്റെ തലവനായി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |