ന്യൂഡൽഹി: ഗൂഗിൾ പേ പേയ്‌മെന്റ് സർവീസ് (ജി പേ) ഇന്ത്യയിലെ ഉപഭോക്താക്കൾക്കും വ്യാപാരികൾക്കുമായി വായ്പാ പദ്ധതി അവതരിപ്പിക്കുന്നു. ബാങ്കുകളുമായും ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനങ്ങളുമായും സഹകരിച്ചാണിത്. ഗൂഗിൾ പേ ആപ്പിൽ സാഷെ ലോണുകൾ എന്ന പദ്ധതിയിലൂടെ 10,000 മുതൽ 1 ലക്ഷം രൂപ വരെ വായ്പ അനുവദിക്കും.
തിരിച്ചടവിന് 7 ദിവസം മുതൽ 12 മാസം വരെ കാലാവധിയുണ്ടാകും. ചെറുകിട ബിസിനസ്സുകൾക്ക് 15,000 രൂപ വരെ വായ്പ നൽകും. ഇത് 111 രൂപ മുതലുള്ള ഇ.എം.ഐകൾ ആയി തിരിച്ചടയ്ക്കാം. സാഷേ ലോണിന് ഡി.എം.ഐ ഫിനാൻസുമായിട്ടാണ് ജി പേ സഹകരിക്കുന്നത്. ആക്‌സിസ് ബാങ്കുമായി ചേർന്ന് വ്യക്തിഗത വായ്പ നൽകും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |