ന്യൂഡൽഹി: അദാനിയുമായി ബന്ധപ്പെട്ട കടലാസ് കമ്പനികളിൽ നിക്ഷേപം നടത്തിയെന്ന ഹിൻഡൻ ബർഗ് റിപ്പോർട്ട് വിവാദമായിരിക്കെ സെബി മേധാവി മാധബി പുരി ബുച്ചിനെതിരെ മറ്റൊരു സാമ്പത്തിക ആരോപണവുമായി കോൺഗ്രസും. സെബി ചെയർപേഴ്‌സൺ പദവിയിലിരിക്കെ മാധബി പുരി ബുച്ച് ഐ.സി.ഐ.സി.ഐ ബാങ്ക്, ഐ.സി.ഐ.സി.ഐ പ്രുഡൻഷ്യൽ എന്നീ സ്ഥാപനങ്ങളിൽ നിന്ന് ശമ്പളവും മറ്റ് ആനുകൂല്യങ്ങളുമായി 16.80 കോടി രൂപ കൈപ്പറ്റിയെന്ന് കോൺഗ്രസ് നേതാവ് പവൻ ഖേര ആരോപിച്ചു. ഈ കാലത്ത് ഐ.സി.ഐ.സി.ഐ ബാങ്കുമായി ബന്ധപ്പെട്ട ചില കേസുകൾ സെബിയുടെ പരിഗണനയിലുണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |