ന്യൂഡൽഹി: വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ ആറു ദിവസത്തെ യു.എസ് സന്ദർശനത്തിനായി ഇന്നു പുറപ്പെടും. പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഡൊണാൾഡ് ട്രംപ് വിജയിച്ച ശേഷം ഇന്ത്യ നടത്തുന്ന ആദ്യ ഉന്നതതല സന്ദർശനമാണിത്. യു.എസ് വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ളിങ്കൻ അടക്കമുള്ളവരുമായി
സുപ്രധാന ഉഭയകക്ഷി, പ്രാദേശിക, ആഗോള വിഷയങ്ങളിൽ ജയശങ്കർ ചർച്ച നടത്തും. യു.എസിലെ ഇന്ത്യൻ കോൺസൽ ജനറൽമാരുടെ സമ്മേളനത്തിലും അദ്ദേഹം പങ്കെടുക്കുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |