ന്യൂഡൽഹി: കേന്ദ്രധനമന്ത്രി നിർമ്മലാ സീതാരാമൻ തുടർച്ചയായ എട്ടാമത്തെ റെക്കാഡ് ബഡ്ജറ്റ് അവതരണം നടത്തിയത് ബീഹാറിലെ മധുബനി ചിത്രകല ഡിസൈൻ ചെയ്ത സാരിയുടുത്ത്. ഓഫ് വൈറ്റ് നിറത്തിലുള്ള കൈത്തറി സിൽക്ക് സാരി തയ്യാറാക്കിയത് പദ്മശ്രീ ജേതാവ് ദുലാരി ദേവി. കസവു ബോർഡറും മത്സ്യ മാതൃകയിലുള്ള എംബ്രോയിഡറി വർക്കുമുള്ള സാരിക്കൊപ്പം മെറൂൺ ഹാഫ് സ്ലീവ് ബ്ലൗസ്. ബ്ലൗസിന്റെ കൈകളിലും കസവ് ബോർഡർ. സാരിക്ക് ഇണങ്ങുന്ന രീതിയിലുള്ള വെള്ള ഷാളും ധരിച്ചിരുന്നു. ബീഹാറിലെ മിഥിലയിൽ നിന്നുള്ള ചിത്രകലാരൂപമാണ് മധുബനി.
ഇഷ്ടം പരമ്പരാഗത
സാരികളോട്
ബഡ്‌ജറ്റ് അവതരണത്തിനായി നിർമ്മല എപ്പോഴും തിരഞ്ഞെടുക്കുന്നത് പരമ്പരാഗത സാരികളാണ്. 2019ൽ ആദ്യ ബഡ്‌ജറ്റ് അവതരിപ്പിച്ചത് ആന്ധ്രയിൽ നിന്നുള്ള ഗോൾഡൻ ബോർഡറുകളുള്ള പിങ്ക് മംഗൾഗിരി സാരി, 2020ൽ മഞ്ഞ സിൽക്ക് സാരി,2021ൽ ഓഫ്‌വൈറ്റ് പോച്ചമ്പള്ളി സാരി,2022ൽ തവിട്ടുനിറത്തിലുള്ള ബോങ്കായ് സാരി,2023ൽ കറുപ്പും ചുവപ്പും നിറത്തിലുള്ള ടെംബിൾ ബോർഡർ സാരി,കഴിഞ്ഞ വർഷം കർണാടക ധാർവാഡ് മേഖലയിലെ കസൂട്ടി വർക്കിലുള്ള ഇൽക്കൽ സിൽക്ക് സാരി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |