
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിന്തയിൽ നിറയെ വെറുപ്പാണെന്നും അതുപയോഗിച്ച് ജനത്തെ വിഭജിക്കാൻ ആഗ്രഹിക്കുന്നുവെന്നും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി കിഷൻഗഞ്ചിലെ റാലിയിൽ പറഞ്ഞു. താൻ സ്‌നേഹവും സാഹോദര്യവും ഉപയോഗിച്ച് ഇന്ത്യയെ ഒന്നിപ്പിക്കാൻ ആഗ്രഹിക്കുന്നുവെന്നും രാഹുൽ പറഞ്ഞു.
വെറുപ്പിൽ നിന്ന് അവർക്ക് എന്താണ് നേട്ടം? വെറുപ്പ് അവർക്ക് രാജ്യത്തിന്റെ പണം നൽകുന്നു. അതുവഴി പൊതുജനങ്ങളുടെ ശ്രദ്ധ തിരിക്കും. വെറുപ്പുകൊണ്ട് ഭയപ്പെടുത്തും. ഭയപ്പെടുമ്പോൾ ജനങ്ങൾ ശരിയായ ചോദ്യങ്ങൾ ചോദിക്കില്ല. ബിഹാറിൽ വ്യവസായങ്ങൾ വരണമെന്നും ചൈന ഫോണുകൾക്ക് പകരം മേയ്‌ഡ് ഇൻ ബിഹാർ ഫോണുകൾ ഉണ്ടാവണമെന്നും ആഗ്രഹിക്കുന്നു. മോദിയും അമിത്ഷായും ഗുജറാത്തിലാണ് ഫാക‌്ടറികൾ സ്ഥാപിക്കുന്നത്. എന്നിട്ട് ബിഹാറിലെ യുവാക്കളോട് റീൽ കാണാൻ പറയുന്നു. റീൽ കാണുമ്പോൾ പണം ലഭിക്കുന്നത് ജിയോയ്‌ക്കും മുകേഷ് അംബാനിക്കുമാണ്. അവർ ബിഹാറിലെ യുവാക്കളെ പുതിയ ആസക്തിയിലേക്ക് നയിക്കുകയാണ്. ബിഹാറിലെ ജനങ്ങൾക്ക് തൊഴിലാണ് ആവശ്യം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |