
ബംഗളൂരു: കർണാടകയിൽ മുഖ്യമന്ത്രി പദത്തിനായുള്ള പോര് തുടരുന്നതിനിടെ സോണിയാ ഗാന്ധിയെ പരാമർശിച്ച് ഡി.കെ. ശിവകുമാർ.
2004ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ യു.പി.എ വിജയിച്ചപ്പോൾ പ്രധാനമന്ത്രിയാകാൻ സോണിയയ്ക്ക് അവസരം ലഭിച്ചു. അവർ അത് നിരാകരിക്കുകയും മൻമോഹൻ സിംഗിന് അവസരം നൽകുകയും ചെയ്തുവെന്നായിരുന്നു പരാമർശം. ബംഗളൂരുവിൽ സർക്കാർ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
20 വർഷം കോൺഗ്രസിന്റെ അദ്ധ്യക്ഷയായിരുന്നു സോണിയ. അവരും അധികാരത്യാഗം ചെയ്തിട്ടുണ്ട്. അന്നത്തെ രാഷ്ട്രപതി അബ്ദുൾ കലാം അവരെ പ്രധാനമന്ത്രിയാകാൻ വിളിച്ചു. എന്നാൽ, അവർ നിരസിച്ചു. രാജ്യത്തെ മുന്നോട്ടുനയിക്കാനാകുന്ന വ്യക്തിയെന്ന നിലയ്ക്ക് മൻമോഹൻ സിംഗിനെ നിർദ്ദേശിച്ചു- ശിവകുമാർ പറഞ്ഞു. സിദ്ധരാമയ്യ നേതൃത്വം നൽകുന്ന കോൺഗ്രസ് സർക്കാരിനൊപ്പം നിൽക്കാൻ കർണാടകയിലെ ജനങ്ങളോട് അഭ്യർത്ഥിക്കുകയും ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |