
ന്യൂഡൽഹി: എ.ഐയുടെ സ്വീകാര്യതയിലും കഴിവിലും ഇന്ത്യ ലോകരാജ്യങ്ങളുടെ മുൻനിരയിലാണെന്ന് കേന്ദ്ര ഐ.ടി മന്ത്രി അശ്വിനി വൈഷ്‌ണവ്. രാജ്യത്തിന്റെ അടിസ്ഥാനസൗകര്യമാണ് ഇതിന് കളമൊരുക്കിയത്. എ.ഐ ഉച്ചകോടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മനുഷ്യനുവേണ്ടി മനുഷ്യനാൽ നയിക്കപ്പെടുന്ന എ.ഐ യുഗമാണ് വേണ്ടത്. മനുഷ്യന്റെ സുരക്ഷയും അന്തസും ഉറപ്പിക്കുന്നതാകണം നിർമ്മിതബുദ്ധിയുടെ ഭാവി. എ.ഐയുടെ കടന്നുവരവോടെ ഐ.ടി വ്യവസായത്തിൽ ചില വെല്ലുവിളികൾ ഉയർന്നിട്ടുണ്ട്. ഈ മേഖലയിൽ പ്രവർത്തിക്കുന്നവരുടെ വൈദഗ്ദ്ധ്യം വർദ്ധിപ്പിക്കുന്നതിന് കേന്ദ്രസർക്കാർ വ്യവസായികളുമായും അക്കാഡമിക് വിദഗ്ദ്ധരുമായും സഹകരിച്ച് പ്രവർത്തിക്കുന്നുവെന്നും അശ്വിനി വൈഷ്‌ണവ് കൂട്ടിച്ചേർത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
ശ്രീകൃഷ്ണപുരം കാട്ടുകുളം പരിയാനമ്പറ്റ ഭഗവതി ക്ഷേത്രത്തിലെ പുരത്തോടനുബന്ധിച്ച് നടന്ന എഴുന്നെള്ളിപ്പ്.