SignIn
Kerala Kaumudi Online
Saturday, 27 April 2024 4.28 AM IST

കൊവിഡ്: ആകെ കേസുകൾ 2 കോടി

covid

ന്യൂഡൽഹി:രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം രണ്ടു കോടി കടന്നു.
പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണത്തോടൊപ്പം രോഗമുക്തിയും

ഉയരുന്നുവെന്നതാണ് ആശ്വാസം. കഴിഞ്ഞ 24 മണിക്കൂറിനിടെ 3,57,229 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 3,20,289 പേർ രോഗമുക്തരായി. രോഗമുക്തി നിരക്ക് 81.91 ശതമാനം. പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് 21.47 ശതമാനമാണ്.

മരണം 2.22 ലക്ഷമായും ഉയർന്നു. മഹാരാഷ്ട്ര, കർണാടക, കേരളം, യു.പി, ഡൽഹി, തമിഴ്‌നാട്, പശ്ചിമബംഗാൾ, ആന്ധ്ര, രാജസ്ഥാൻ, ഛത്തീസ്ഗഢ് എന്നീ സംസ്ഥാനങ്ങളിലാണ് 71.71 ശതമാനം പുതിയ രോഗികളും.

മഹാരാഷ്ട്രയിൽ ഒരാഴ്ചയ്ക്കിടെ ഇതാദ്യമായി പ്രതിദിന രോഗികൾ അരലക്ഷത്തിൽ താഴെയായി. രാജ്യത്ത് ആകെ

ചികിത്സയിലുള്ളവരുടെ എണ്ണം 34.47 ലക്ഷം. മഹാരാഷ്ട്ര, കേരളം, യു.പി,കർണാടക തുടങ്ങിയ 12 സംസ്ഥാനങ്ങളിലാണ് ചികിത്സയിലുള്ളവരുടെ 81.41 ശതമാനവും. കഴിഞ്ഞ 24 മണിക്കൂറിനിടെ 3,449 പേർ കൊവിഡ് ബാധിച്ച് മരിച്ചു. പുതിയ കൊവിഡ് മരണങ്ങളില്ലാത്ത സംസ്ഥാന, കേന്ദ്രഭരണപ്രദേശങ്ങളുടെ എണ്ണം രണ്ടായി ചുരുങ്ങി. ദാദ്ര-ദാമൻ ദിയു, അരുണാചൽ പ്രദേശ് എന്നിവിടങ്ങളിൽ മാത്രമാണ് പുതിയമരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടാത്തത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS, COVID
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.