SignIn
Kerala Kaumudi Online
Saturday, 27 April 2024 1.06 AM IST

കൊവാക്സിൻ നിർമ്മിക്കാൻ കൂടുതൽ കമ്പനികൾ

covaxin

ന്യൂഡൽഹി: കൊവിഡ് വാക്സിന്റെ ആവശ്യകത വർദ്ധിക്കുന്നതിനാൽ വാക്സിൻ നിർമ്മാണ സൗകര്യമുള്ള മരുന്ന് കമ്പനികൾക്ക് കൊവാക്‌സിൻ ഫോർമുല കൈമാറാൻ ഭാരത് ബയോടെക്ക് സമ്മതിച്ചു. കേന്ദ്രസർക്കാരിന്റെ കൊവിഡ് വിദഗ്ദ്ധ സമിതി തലവൻ ഡോ.വി.കെ. പോളാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. കമ്പനികൾക്ക് സാദ്ധ്യമായ എല്ലാ സഹായവും കേന്ദ്രം നൽകുമെന്നും വി.കെ. പോൾ പറഞ്ഞു.
വിവിധ സംസ്ഥാനങ്ങളും കമ്പനികളും തുടർച്ചയായി ഉന്നയിക്കുന്ന ആവശ്യം പരിഗണിച്ചാണിത്. ബി.എസ്.എൽ 3 ലബോറട്ടറി സൗകര്യമുള്ള കമ്പനികൾക്കാണ് കൊവാക്സിൻ നിർമ്മിക്കാനാവുക.

വാക്‌സിൻ നിർമ്മാണത്തിൽ കൂടുതൽ കമ്പനികളെ പങ്കാളികളാക്കണമെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ ഉൾപ്പെടെ ആവശ്യപ്പെട്ടിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS, COVAXIN
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.