ന്യൂഡൽഹി: സിംഗപ്പൂരിൽ അതീവ ഗുരുതരമായ പുതിയ കൊവിഡ് വകഭേദം കണ്ടെത്തിയതായും ഇന്ത്യയിൽ മൂന്നാംതരംഗത്തിന് അത് കാരണമായേക്കാമെന്നും കേന്ദ്രസർക്കാരിന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിന്റെ മുന്നറിയിപ്പ്. സിംഗപ്പൂരിൽ കണ്ടെത്തിയ വകഭേദം കുട്ടികളെ അതീവ മാരകമായി ബാധിക്കുമെന്നാണ് പറയപ്പെടുന്നത്. സിംഗപ്പൂരിൽ നിന്നുള്ള വിമാന സർവീസ് റദ്ദാക്കണം. എത്രയും വേഗം കുട്ടികൾക്ക് വാക്സിൻ നൽകുന്നതിനുള്ള നടപടികളെടുക്കണമെന്നും കേജ്രിവാൾ ട്വീറ്റ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |