ലണ്ടൻ: ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസനും കാമുകി കാരി സിമണ്ട്സും അടുത്ത വർഷം ജൂലായ് 30ന് വിവാഹിതരാകുമെന്ന് റിപ്പോർട്ട്.
വിവാഹ വേദി വെളിപ്പെടുത്തിയിട്ടില്ല.
മൂന്നാം വിവാഹത്തിന് ഒരുങ്ങുന്ന 56 കാരനായ ബോറിസിനും മുപ്പത്തിമൂന്നുകാരിയായ കാരിയ്ക്കും കഴിഞ്ഞ വർഷം ഒരു കുഞ്ഞു പിറന്നിരുന്നു-വിൽഫ്രഡ് ലൗറി നിക്കോളാസ്.
മരീന വീലറാണ് മുൻ ഭാര്യ. ഇരുപത്തിയഞ്ച് വർഷത്തെ ഈ ബന്ധത്തിൽ ബോറിസിന് നാലു മക്കളുമുണ്ട്. 2018ൽ വേർപിരിഞ്ഞു. ഈ ബന്ധത്തിന് മുമ്പ് അലിഗ്ര മോൻസ്റ്റിനായിരുന്നു ജീവിത പങ്കാളി.
1822ൽ റോബർട്ട് ജങ്കിൻസൺ ബ്രിട്ടീഷ് പ്രധാനമന്ത്രിയായിരിക്കേ വിവാഹിതനായിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |