ന്യൂഡൽഹി: രാജ്യത്ത് റിപ്പോർട്ട് ചെയ്ത മ്യൂക്കോർമൈകോസിസ് കേസുകളിൽ 65ശതമാനവും ഗുജറാത്ത് (2,859), മഹാരാഷ്ട്ര (2,770), ആന്ധ്രാപ്രദേശ് (768), മദ്ധ്യപ്രദേശ് (752), തെലുങ്കാന (774) എന്നീ സംസ്ഥാനങ്ങളിൽ നിന്നാണെന്ന് കേന്ദ്രം.
രാജ്യത്ത് ഇതുവരെ 11,717 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഇതിൽ ഏറ്റവും കൂടുതൽ കേസുകളും ഗുജറാത്തിലാണ്.
മ്യൂക്കോർമൈകോസിസ് ചികിത്സയ്ക്ക് ഉപയോഗിക്കുന്ന ആംഫോടെറിസിന്റെ 29,250 വയലുകൾ കൂടി സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കുമായി അനുവദിച്ചിട്ടുണ്ടെന്ന് കേന്ദ്രമന്ത്രി സദാനന്ദ ഗൗഡ ട്വിറ്ററിൽ അറിയിച്ചു. വിവിധ സംസ്ഥാനങ്ങളിലെ രോഗ ബാധിതരുടെ കണക്കുകളും അദ്ദേഹം ട്വിറ്ററിൽ പങ്കുവച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |